Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുല്ലപ്പെരിയാര്‍ ഉപസമിതി സന്ദര്‍ശനം അനിശ്ചിതത്വത്തില്‍
text_fieldsbookmark_border
കുമളി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ആഴ്ചതോറും അണക്കെട്ട് സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് തയാറാക്കണമെന്ന ഉന്നതാധികാര സമിതിയുടെ നിര്‍ദേശം തമിഴ്നാട് അട്ടിമറിച്ചു. ഇതോടെ ഉപസമിതിയുടെ സന്ദര്‍ശനം അനിശ്ചിതത്വത്തിലായി.അണക്കെട്ട് സന്ദര്‍ശിച്ച ഉന്നതാധികാര സമിതി ഈമാസം ഏഴിനാണ് ആഴ്ചതോറും അണക്കെട്ട് സന്ദര്‍ശിക്കണമെന്ന് ഉപസമിതിയോട് നിര്‍ദേശിച്ചത്. സന്ദര്‍ശനം ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ട് ഉപസമിതിയിലെ കേരള പ്രതിനിധികള്‍ ചെയര്‍മാന്‍ ഉമ്പര്‍ജി ഹരീഷ് ഗിരീഷിന് കത്തയച്ചിട്ടുണ്ട്.
Next Story
