നസീറുദ്ദീന്‍ വധം; പ്രതികളെ കൊണ്ടുപോയ വാഹന ഉടമ അറസ്റ്റില്‍
text_fieldsകുറ്റ്യാടി: വേളം പുത്തലത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പുളിഞ്ഞോളി നസീറുദ്ദീനെ (22) വധിച്ച കേസിലെ പ്രതികളെ സഹായിച്ച വാഹന ഉടമ അറസ്റ്റില്‍. കുറ്റ്യാടിയിലെ ഒരു ജ്വല്ലറി പാര്‍ട്ണറായ വേളം ചെറുകുന്ന് പുതിയോട്ട് താഴകുനി റഫീഖിനെ (34)യാണ് കുറ്റ്യാടി സി.ഐ വി.വി. ലതീഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15ന് വൈകീട്ട് നസീറുദ്ദീനെ കുത്തിപ്പരിക്കേല്‍പിച്ച ശേഷം പ്രതികളായ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു എന്നിവര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൂടിയായ റഫീഖിന്‍െറ കാറിലായിരുന്നെന്ന് സി.ഐ പറഞ്ഞു. വാഹനം ഓടിച്ചത് റഫീഖായിരുന്നു. സംഭവത്തിനിടെ നിസ്സാര പരിക്കേറ്റ പ്രതികളുമായി ഇയാള്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയെങ്കിലും നസീറുദ്ദീന്‍ മരിച്ച വിവരം അറിഞ്ഞതോടെ പ്രതികള്‍ അവിടെനിന്ന് മുങ്ങി. കാര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു. അറസ്റ്റിലായ പ്രതികളില്‍നിന്ന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസിന്‍െറ സഹായത്തോടെ മൂന്നുദിവസം മുമ്പ് കാര്‍ കുറ്റ്യാടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് റഫീഖിനെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതികളെ റഫീഖ് അറിഞ്ഞുകൊണ്ട് സഹായിക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തതായാണ് കേസ്. നാദാപുരം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ റഫീഖിനെ റിമാന്‍റ് ചെയ്തു.
പ്രതികളെ സഹായിച്ച രണ്ടുപേര്‍ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം പ്രതികളെ ബൈക്കിലാണ് ആദ്യം രക്ഷപ്പെടുത്തിക്കൊണ്ടുപോയത്. ഈ ബൈക്ക് വേളം പേരാമ്പ്ര ചേനായി ഭാഗത്തുനിന്ന് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതിന്‍െറ ഉടമയായ പൂളക്കൂല്‍ സ്വദേശി മുഹമ്മദ് സംഭവത്തിന്‍െറ പിറ്റേന്നുതന്നെ ഖത്തറിലേക്ക് പോയെന്നും മറ്റെയാളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
അതിനിടെ, വധക്കേസില്‍ ഗുഢാലോച നടന്നതായി അന്വേഷണത്തില്‍ ഇതുവരെ കണ്ടത്തൊനായില്ളെന്ന് സി.ഐ പറഞ്ഞു. കൃത്യം നിര്‍വഹിച്ച രണ്ടുപേരും ഇവരെ സാഹായിച്ച മൂന്നുപേരുമാണ് പ്രതിപ്പട്ടികയിലുള്ളത്. ഗൂഢാലോചന നടന്നതായി മുസ്ലിം ലീഗ് നേതാക്കളും സ്ഥലം എം.എല്‍.എ പാറക്കല്‍ അബ്ദുല്ലയും ആരോപിച്ചിരുന്നു. പ്രതികള്‍ക്ക് കസ്റ്റഡിയില്‍ ബിരിയാണി വിളമ്പിയതായ ആരോപണം അവാസ്തവമാണ്. സ്ഥലം എം.എല്‍.എ ഇത് ഉന്നയിക്കുകയും നിയമസഭയില്‍വരെ എത്തുകയും ചെയ്തതാണ്. പ്രതികള്‍ക്ക് പൊലീസ് മെസിലെ ഭക്ഷണമാണ് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
തെളിവെടുപ്പിനായി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ട മുഖ്യപ്രതികളായ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു എന്നിവരെ ചോദ്യം ചെയ്തുവരുകയാണ്. പ്രതികളെ ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
