Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഷവാതകം ശ്വസിച്ച്...

വിഷവാതകം ശ്വസിച്ച് മരണം: ഫോറന്‍സിക് റിപ്പോര്‍ട്ട് കാത്ത് പൊലീസും

text_fields
bookmark_border
വിഷവാതകം ശ്വസിച്ച് മരണം: ഫോറന്‍സിക് റിപ്പോര്‍ട്ട് കാത്ത് പൊലീസും
cancel

തിരുവനന്തപുരം:  മണ്ണന്തലയില്‍ ദമ്പതികളും നാലുവയസ്സുകാരി മകളും മരിച്ചത്  റഫ്രിജറേറ്ററില്‍നിന്നുള്ള വിഷവാതകം ശ്വസിച്ചത് മൂലമാണെന്ന നിഗമനത്തില്‍ പൊലീസ്. പോസ്റ്റ്മോര്‍ട്ടം  റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മണ്ണന്തല മരുതൂര്‍ പാലത്തിന് സമീപം കുഴിക്കട വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന  ധനുവച്ചപുരം എയ്തുകൊണ്ടാന്‍കാണി ഗ്രേയ്സ് കോട്ടേജില്‍ അനില്‍ രാജ് (37), ഭാര്യ അരുണ (27), മകള്‍ അലീഷ എന്നിവരെയാണ് വ്യാഴാഴ്ച മരിച്ചനിലയില്‍ കണ്ടത്തെിയത്.

കാറ്റും വെളിച്ചവും കടക്കാത്ത മുറിയില്‍ വിഷവാതകം കൂടി നിറഞ്ഞതാണ് ദുരന്തത്തിനിടയാക്കിയത്. വീട്ടിലെ ഫ്യൂസുകളൊന്നും നശിക്കാത്ത സാഹചര്യത്തില്‍ ഷോര്‍ട്ട്സര്‍ക്യൂട്ട് ഉണ്ടായിട്ടില്ളെന്നു കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അതേസമയം, റഫ്രിജറേറ്ററില്‍ ഉപയോഗിക്കുന്ന ഫ്രിയോണ്‍ വാതകം മരിച്ചവരുടെ ശരീരത്തില്‍  എത്രത്തോളം കടന്നിട്ടുണ്ട് എന്നതടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനക്കു ശേഷമേ അറിയാനാകൂ. വിഷവാതകം സാധാരണ പുറത്ത് വരുന്നത് കംപ്രസര്‍ പൊട്ടിത്തെറിക്കുമ്പോഴാണ്.

എന്നാല്‍, ഇവിടെ കംപ്രസര്‍ പൊട്ടിത്തെറിച്ചിട്ടില്ല. വിഷവാതകം മറ്റ് രീതിയില്‍ ചോര്‍ന്നിരിക്കാനാണ് സാധ്യത. കാലപ്പഴക്കമുള്ള വൈദ്യുത ഉപകരണങ്ങളാണ് സാധാരണ പൊട്ടിത്തെറിക്കുന്നത്. എന്നാല്‍, അപകടത്തിനിടയാക്കിയ റഫ്രിജറേറ്ററിന് രണ്ട് വര്‍ഷമേ പഴക്കമുള്ളൂവെന്നാണ് വൈദ്യുതി വിഭാഗം പരിശോധനയില്‍ വ്യക്തമായത്. റഫ്രിജറേറ്റര്‍ കമ്പനി അധികൃതരുടെ വിശദീകരണം കൂടി ലഭിച്ച ശേഷമേ അപകടത്തിന്‍െറ കൃത്യമായ കാരണം അറിയാനാവൂ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mannathala dead
Next Story