Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴ പ്രസ്ക്ലബിന്...

ആലപ്പുഴ പ്രസ്ക്ലബിന് നേരെ ആക്രമണം

text_fields
bookmark_border
ആലപ്പുഴ പ്രസ്ക്ലബിന് നേരെ ആക്രമണം
cancel

ആലപ്പുഴ: ആലപ്പുഴ പ്രസ്ക്ളബിനു നേരെ ആക്രമണം. ജില്ലാ കോടതിക്ക് എതിര്‍വശത്തുള്ള ക്ളബിന്‍െറ ബോര്‍ഡ് സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. വെള്ളിയാഴ്ച  വൈകീട്ട് മൂന്നരയോടെയാണ് സംഭവം. അകത്ത് കടന്നുകയറിയ രണ്ടുപേര്‍ രണ്ടാം നിലയില്‍ സ്ഥാപിച്ച ബോര്‍ഡ് കുത്തിക്കീറി, ആലപ്പുഴ ബാര്‍ അസോസിയേഷന്‍ വക എന്ന് പേപ്പറില്‍ എഴുതി പതിക്കുകയും ചെയ്തു. പ്രസ്ക്ളബ് ഭാരവാഹികളുടെ പരാതിയില്‍ ആലപ്പുഴ നോര്‍ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പാലക്കാട്ടും പത്രങ്ങള്‍ കത്തിച്ചു

ജില്ലാ കോടതി വളപ്പില്‍ ബാര്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ അഭിഭാഷകര്‍ പത്രങ്ങള്‍ കത്തിച്ചു. ഹൈകോടതിയിലും വഞ്ചിയൂര്‍ കോടതിയിലുമുണ്ടായ അനിഷ്ട സംഭവങ്ങള്‍ ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്യുകയും അഭിഭാഷകരെ തെറ്റായി ചിത്രീകരിക്കുകയും ചെയ്തെന്നാരോപിച്ചായിരുന്നു കത്തിക്കല്‍.

തൃശൂരിലും അഭിഭാഷക പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തൃശൂരിലും അഭിഭാഷകരുടെ പ്രതിഷേധം. പ്രകടനമായത്തെിയ ഏതാനും അഭിഭാഷകര്‍ കോടതി വളപ്പില്‍ പത്രങ്ങള്‍ കത്തിച്ചാണ് അരിശം തീര്‍ത്തത്. മാധ്യമങ്ങള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ അഭിഭാഷകര്‍ കോടതി ബഹിഷ്കരിച്ചു. അസോസിയേഷനിലെ 80 ശതമാനം അഭിഭാഷകരും പ്രതിഷേധത്തില്‍ നിന്നും വിട്ടുനിന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzha press club
Next Story