Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്നം മെമ്മോറിയല്‍ ക്ലബിന്‍െറ പാട്ടം പുതുക്കിയത് വിവാദത്തില്‍

text_fields
bookmark_border
  • ഈടാക്കിയത് പാട്ടകുടിശ്ശികയുടെ 0.2 ശതമാനം മാത്രം
മന്നം മെമ്മോറിയല്‍ ക്ലബിന്‍െറ പാട്ടം പുതുക്കിയത് വിവാദത്തില്‍
cancel

തിരുവനന്തപുരം: മന്നം മെമ്മോറിയല്‍ നാഷനല്‍ ക്ളബിന്‍െറ കുത്തകപ്പാട്ടം കുടിശ്ശികയുടെ 0.2 ശതമാനം മാത്രം ഈടാക്കി 30 വര്‍ഷത്തേക്ക് പുതുക്കി നല്‍കിയത് വിവാദമാകുന്നു. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ് നടപടിയുണ്ടായത്. നഗര ഹൃദയഭാഗത്തെ ഭൂമി പൂര്‍ണമായും പതിച്ചുകിട്ടുന്നതിനായി ക്ളബ് അധികൃതര്‍ നീക്കം ശക്തമാക്കിയിരിക്കുകയാണ്. ഖജനാവിന് കോടികളുടെ നഷ്ടം വരുത്തുന്നതാണ് നടപടിയെന്നാണ് ആക്ഷേപം.

മന്നം മെമ്മോറിയല്‍ നാഷനല്‍ ക്ളബ് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വക ഒരേക്കര്‍ ഒരു സെന്‍റ് ഭൂമിയുടെ കുത്തകപ്പാട്ടം വകയില്‍ സര്‍ക്കാറിന് അടക്കേണ്ടിയിരുന്നത് 16.35 കോടി രൂപയായിരുന്നു. ഇതിന്‍െറ 0.2 ശതമാനമായ 3.27 ലക്ഷം രൂപ സര്‍ക്കാറില്‍ അടച്ച് കുത്തകപ്പാട്ടം 30 വര്‍ഷത്തേക്ക് കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് പുതുക്കിനല്‍കുകയായിരുന്നു.

മന്ത്രിയായിരുന്ന വി.എസ്. ശിവകുമാറിന്‍െറയും കെ. പീതാംബരക്കുറുപ്പിന്‍െറയും സഹായത്തോടെയാണ് ഇത് സാധിച്ചതെന്ന് ഏപ്രില്‍ 27ന് ചേര്‍ന്ന ക്ളബിന്‍െറ 2014- ‘16 വരെയുള്ള ഭരണസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. പാട്ടകുടിശ്ശികയില്‍ ഇളവ് ലഭിക്കാനായി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കാണാന്‍ തങ്ങള്‍ക്ക് അവസരം ഒരുക്കിയത് കെ. പീതാംബരക്കുറുപ്പാണ്. എന്‍.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂനിയന്‍ പ്രസിഡന്‍റ് എം. സംഗീത് കുമാര്‍ വഴിയാണ് വി.എസ്. ശിവകുമാറിനെ കണ്ടത്.

10 തവണ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കുടിശ്ശികയുടെ 0.2 ശതമാനം മാത്രം അടച്ച് ഒഴിവാക്കിക്കിട്ടാന്‍ സാധിച്ചത്. ക്ളബ് ഇരിക്കുന്ന സ്ഥലത്തിന്‍െറ കുത്തകപ്പാട്ടം 30 വര്‍ഷത്തേക്ക് പുതുക്കിയെടുക്കാന്‍ സാധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘സ്ഥലം പതിച്ചുകിട്ടുക എന്നതാണ് ലക്ഷ്യമെന്നും ഭരണസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭത്തില്‍ എടുത്ത തീരുമാനം സര്‍ക്കാര്‍ റദ്ദുചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story