വിദൂരപഠനം: യു.ജി.സി കാലിക്കറ്റിന്‍െറ വാദം കേട്ടു
text_fieldsതേഞ്ഞിപ്പലം: വിദൂരപഠന വിഭാഗത്തിന്‍െറ അംഗീകാരം പുനസ്ഥാപിക്കുന്ന വിഷയത്തില്‍ യു.ജി.സി അധികൃതര്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ വാദം കേട്ടു. ന്യൂഡല്‍ഹിയിലെ യു.ജി.സി ആസ്ഥാനത്തത്തെി വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍, രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ്, വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ. എസ്. കണ്ണന്‍ എന്നിവര്‍ സര്‍വകലാശാലയുടെ വാദങ്ങള്‍ അവതരിപ്പിച്ചു.
അധികാരപരിധിക്ക് പുറത്തെ മുഴുവന്‍ കൗണ്‍സലിങ് കേന്ദ്രങ്ങളും അടച്ചുപൂട്ടിയ കാര്യം ഇവര്‍ യു.ജി.സി അധികൃതരെ ബോധ്യപ്പെടുത്തി. സര്‍വകലാശാലക്കു കീഴില്‍ ഇപ്പോള്‍ കൗണ്‍സലിങ് കേന്ദ്രംതന്നെ പ്രവര്‍ത്തിക്കുന്നില്ല, വിദൂര വിഭാഗത്തിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന റെഗുലര്‍ മാതൃകയിലില്ലാത്ത കോഴ്സുകള്‍ നിര്‍ത്തി തുടങ്ങിയ കാര്യങ്ങളും ഇവര്‍ ധരിപ്പിച്ചു. ഇതുസംബന്ധിച്ച് സിന്‍ഡിക്കേറ്റ് കൈക്കൊണ്ട ഉത്തരവുകളും അധികൃതര്‍ക്ക് കൈമാറി. വിദൂരപഠന വിഭാഗത്തിന്‍െറ അംഗീകാരം പുനസ്ഥാപിക്കേണ്ട ആവശ്യകത സംബന്ധിച്ച് മണിക്കൂര്‍ നീണ്ട അവതരണവും നടത്തി. യു.ജി.സിക്ക് കീഴിലെ വിദൂര വിദ്യാഭ്യാസ ബ്യൂറോ അധികൃതരും ചടങ്ങില്‍ പങ്കെടുത്തു. അംഗീകാരം പുന$സ്ഥാപിക്കുന്നത് സംബന്ധിച്ച് യു.ജി.സിയുടെ അടുത്ത യോഗം പരിഗണിക്കും. തീരുമാനം സര്‍വകലാശാലയെ അറിയിക്കുമെന്ന് അധികൃതര്‍ വി.സിക്ക് ഉറപ്പുനല്‍കി. ഹൈകോടതി നിര്‍ദേശ പ്രകാരമാണ് സര്‍വകലാശാലയുടെ വാദം കേള്‍ക്കാന്‍ യു.ജി.സി സന്നദ്ധത കാണിച്ചത്.
അധികാര പരിധിക്ക് പുറത്ത് കൗണ്‍സലിങ് കേന്ദ്രങ്ങള്‍ തുറന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി 2015 സെപ്റ്റംബര്‍ ഒന്നിനാണ് വിദൂര പഠന വിഭാഗത്തിന്‍െറ അംഗീകാരം യു.ജി.സി പിന്‍വലിച്ചത്. 2015-16 അധ്യയന വര്‍ഷത്തെ പ്രവേശവും യു.ജി.സി തടഞ്ഞു. ഗള്‍ഫിലേത് ഉള്‍പ്പെടെ മുഴുവന്‍ കൗണ്‍സലിങ് കേന്ദ്രങ്ങളും അടച്ചുപൂട്ടിയിട്ടും അംഗീകാരം പുന$സ്ഥാപിച്ചിരുന്നില്ല. പുതിയ അധ്യയനവര്‍ഷം തുടങ്ങിയിട്ടും അംഗീകാരം പുന$സ്ഥാപിക്കുന്നത് വൈകിയതിനാല്‍ ഏതാനും വിദ്യാര്‍ഥികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
