കോടതി ബഹിഷ്കരണം: വലഞ്ഞത് ആയിരങ്ങള്‍
text_fieldsകൊച്ചി: മാധ്യമപ്രവര്‍ത്തകരോടും പൊലീസിനിനോടുമുള്ള വാശി തീര്‍ക്കാന്‍ അഭിഭാഷകര്‍ കോടതി ബഹിഷ്കരിച്ചതോടെ വലഞ്ഞത് അവര്‍ക്ക് ഫീസ് കൊടുത്ത് വക്കാലത്ത് നല്‍കിയ ആയിരങ്ങള്‍. കേസ് നടത്തിപ്പുമായി കോടതികളിലത്തെിയവര്‍ നിരാശരായി മടങ്ങി. തിരുവനന്തപുരം സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ കോടതി ബഹിഷ്കരണം തുടരുമെന്ന് സൂചനയുള്ള സാഹചര്യത്തില്‍ വെള്ളിയാഴ്ചയും കോടതികള്‍ സുഗഗമായി പ്രവര്‍ത്തിക്കുമോ എന്ന കാര്യവും ഉറപ്പില്ല.
അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ വ്യാഴാഴ്ച മുതല്‍ 15 ദിവസത്തേക്ക് ഹൈകോടതി പരിസരത്ത് പൊലീസ് നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. വിവിധ കോടതികളിലായി ലക്ഷക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്ന് സുപ്രീംകോടതിയും ഹൈകോടതിയും പരാതി പറയുന്നതിനിടെയാണ് തുടര്‍ച്ചയായി കോടതി ബഹിഷ്കരണം അരങ്ങേറുന്നത്. കോടതി ബഹിഷ്കരണ വിവരമറിയാതെ, ആവലാതിക്കാരും പരാതിക്കാരും പ്രതികളുമൊക്കെയായി നൂറുകണക്കിനുപേര്‍ വ്യാഴാഴ്ചയും അതിരാവിലത്തെന്നെ വിവിധ കോടതികളില്‍ എത്തിയിരുന്നു.
ഹൈകോടതിയിലെ കേസുകള്‍ക്ക് അതിരാവിലത്തെന്നെ ഹാജരാകുന്നതിനായി സംസ്ഥാനത്തിന്‍െറ തെക്കേയറ്റത്തെയും വടക്കേയറ്റത്തെയുമൊക്കെ ജില്ലകളില്‍നിന്ന് തലേദിവസംതന്നെ എറണാകുളത്തത്തെി തമ്പടിച്ചവരാണ് ഇവരില്‍ പലരും. അഭിഭാഷക പ്രതിഷേധവും വെല്ലുവിളിയും കാരണം ബുധനാഴ്ചയും കോടതി സുഗമമായി പ്രവര്‍ത്തിച്ചിരുന്നില്ല. ഇതോടെ, ഈ ദിവസങ്ങളില്‍ പരിഗണനക്ക് ലിസ്റ്റ് ചെയ്ത കേസുകളുടെ കാര്യം അനന്തമായി നീളും. നൂറുകണക്കിന് പേരുടെ ജീവല്‍പ്രശ്നങ്ങളാണ് ഇതോടെ അനിശ്ചിതത്വത്തിലാകുന്നത്. തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പറയുന്ന തുക നല്‍കി വക്കാലത്ത് ഏല്‍പിച്ചിരിക്കുന്നവര്‍ തന്നെയാണ് ഇതോടെ കഷ്ടത്തിലാകുന്നത്. മാത്രമല്ല, കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും വര്‍ധിക്കും. ഈ കേസുകള്‍ മാറ്റി ലിസ്റ്റ് ചെയ്യുന്നതിനാല്‍ വരും ദിവസങ്ങളിലുള്ള കേസുകളുടെ വിചാരണയും താളംതെറ്റും.
ഹൈകോടതി പരിസരത്ത് സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് കൊച്ചി പൊലീസ് ഹൈകോടതിയുടെ 100 മീറ്റര്‍ ചുറ്റളവില്‍ വ്യാഴാഴ്ച മുതല്‍ 15 ദിവസത്തേക്ക് നിരോധാജ്ഞ പ്രഖ്യാപിച്ചത്. ഹൈകോടതി പരിസരത്തുള്ള മത്തായി മാഞ്ഞൂരാന്‍ റോഡ്, ഇ.ആര്‍.ജി റോഡ്, എബ്രഹാം മാടമാക്കല്‍ റോഡ്, ഡോ. സലിം അലി റോഡ് എന്നിവിടങ്ങളിലെല്ലാം ആളുകള്‍ സംഘംചേര്‍ന്ന് നില്‍ക്കുന്നതും പൊതുയോഗങ്ങള്‍, ധര്‍ണ, മാര്‍ച്ച്, പിക്കറ്റിങ് എന്നിവ നടത്തുന്നതിനുമാണ് കേരളാ പൊലീസ് നിയമം 79(1) വകുപ്പ് പ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തി കൊച്ചി സിറ്റി ജില്ല പൊലീസ് മേധാവി ഉത്തരവിട്ടത്. ബുധനാഴ്ചയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ചയും ഹൈകോടതിക്ക് സമീപം വന്‍ പൊലീസ് സന്നാഹമൊരുക്കിയിരുന്നു. ഒരുസംഘം അഭിഭാഷകര്‍ പ്രസ്ക്ളബിലേക്ക് മാര്‍ച്ച് നടത്തുമെന്ന സൂചനയത്തെുടര്‍ന്ന് പ്രസ്ക്ളബ് റോഡിലും പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
