കോട്ടപ്പള്ളി സംഘര്‍ഷം:13 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി
text_fieldsവടകര: തിരുവള്ളൂര്‍-കോട്ടപ്പള്ളിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 13 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. കോട്ടപ്പള്ളി സ്വദേശികളായ നമ്പീരം വീട്ടില്‍ നൗഷാദ്, പുനത്തില്‍ജാബിര്‍, കിഴഞ്ഞാംപുറത്ത് തസ്ലിബ്, താഴെ ചന്ദ്രോത്ത് സല്‍മാന്‍, പോതിപറമ്പത്ത് ഷൗക്കത്ത്, ഇടത്തില്‍ കാസിം, ഒതയോത്ത്ഷബീര്‍, പുനത്തില്‍ ഇര്‍ഷാദ്, ചാപ്പോയില്‍ നൗറല്‍, വളപ്പില്‍ ഷാഫി, കണിയാങ്കണ്ടിയില്‍ അജിനാസ്, കുറുമ്പക്കാട് ആഷിക്ക്, പുതിയോട്ടില്‍കരീം എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത്.
14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് അയച്ചു. ഞായറാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ചുവെന്ന രണ്ടുകേസുകളിലാണ് വടകര പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. രണ്ടു മുസ്ലിം ലീഗ് പ്രവര്‍ത്തകരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീടും സ്ഥാപനങ്ങളും ആക്രമിച്ച കേസില്‍ ഇനിയും പ്രതികളെ പിടികിട്ടാനുണ്ട്. നാലു കേസുകളിലായി ഇരു പാര്‍ട്ടികളിലും പെട്ട അമ്പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. കോട്ടപ്പള്ളിയില്‍ പൊലീസ് പിക്കറ്റിങ് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.