അഭയകേന്ദ്രത്തിലത്തെിയ അമേരിക്കന്‍ കോടീശ്വരന്‍ കാത്തിരിക്കുന്നു, തുണക്കായി
text_fieldsഅടൂര്‍: ‘എനിക്ക് പോകാനിടമില്ല എന്നെ സഹായിക്കാനാരുമില്ല. എനിക്കിവിടെ അഭയം തരണം...’ അനാഥനായ രോഗിയുടെ തേങ്ങലില്‍ മനസ്സലിഞ്ഞ മാവേലിക്കര ജനറല്‍ ആശുപത്രിയിലെ ആര്‍.എം.ഒയും ജീവനക്കാരും മൂന്ന് ദിവസം ആഹാരവും മരുന്നും നല്‍കി സംരക്ഷിച്ചു. ദിവസങ്ങള്‍ കടക്കുന്തോറും സംരക്ഷണം തുടരാനാവാതെ വന്നു. ആലപ്പുഴ ജില്ലാ സാമൂഹികനീതി ഓഫിസര്‍ അനീറ്റ എസ്. ലിന്‍ വിവരമറിയിച്ചതനുസരിച്ച് അടൂര്‍ മഹാത്മജനസേവനകേന്ദ്രം രോഗിയെ ഏറ്റെടുത്തു. കടുത്ത മദ്യപാനത്തത്തെുടര്‍ന്ന് മാനസികനിലയും തെറ്റിയിരുന്നു. മാവേലിക്കര പൊലീസിന്‍െറ സഹായത്തോടെയാണ് അടൂരിലെ സ്ഥാപനത്തിലത്തെിച്ചത്. നിവര്‍ന്നുനില്‍ക്കാനോ, സംസാരിക്കാനോ കഴിയാതെ പ്രാകൃതരൂപത്തിലായ ആ മനുഷ്യന്‍ മഹാത്മയിലെ രണ്ടാഴ്ചത്തെ പരിചരണത്തില്‍ ആരോഗ്യം വീണ്ടെടുത്ത് സംസാരിക്കാന്‍ തുടങ്ങിയതോടെ അജ്ഞാതമായിരുന്ന ഇയാളുടെ ഞെട്ടിക്കുന്ന ജീവിതകഥ ചുരുളഴിഞ്ഞു.
തമിഴ്നാട് തിരുച്ചിറപ്പള്ളി രാമനാഥപുരം സ്വദേശിയായ കൃഷ്ണകുമാറാണ് ഇയാള്‍. പിതാവ് നമ്പി. മാതാവ് പാര്‍വതി. ആലപ്പുഴ രത്നമഹലിലെ സെയിന്‍സ്മാനായിരുന്നു പിതാവ്. നാലാം ക്ളാസ് വരെ ആലപ്പുഴയിലായിരുന്നു പഠിച്ചത്. നാഗര്‍കോവിലില്‍ പിതാവ് വസ്ത്രവ്യാപാരം തുടങ്ങിയപ്പോള്‍ താമസം അങ്ങോട്ട് മാറി. തമിഴ്നാട്ടില്‍ എന്‍ജിനീയറിങ്ങില്‍ മാസ്റ്റര്‍ ഡിഗ്രി നേടി സ്വകാര്യ കോളജ് അധ്യാപകനായിരിക്കെ അമേരിക്കയിലേക്ക് പോകാന്‍ അവസരമൊരുങ്ങി. ഷികാഗോയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായത്തെിയ കൃഷ്ണകുമാറിന് മുന്നില്‍ ഭാഗ്യനക്ഷത്രം ഉദിച്ചു. ഐ.ബി.എം, ഗ്ളോബല്‍ സര്‍വിസസ് തുടങ്ങിയ കമ്പനികളില്‍ ജോലി ചെയ്യവെ കൃഷ്ണകുമാര്‍ ഇല്ലിനിയോയിസ് യൂനിവേഴ്സിറ്റിയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്.ഡി നേടി. സഹോദരങ്ങളൊക്കെ വിവാഹശേഷം മാറിത്താമസിക്കുകയും പിതാവ് മരണപ്പെടുകയും ചെയ്തതോടെ മാതാവ് പാര്‍വതി ഒറ്റപ്പെട്ടു. നാട്ടിലത്തെിയ കൃഷ്ണകുമാര്‍ മാവേലിക്കര സ്വദേശിനിയായ വിജയശ്രീയെ വിവാഹം കഴിച്ചു.
ജനിച്ചകുഞ്ഞ് മൂന്നുദിവസത്തെ ആയുസ്സോടെ വിട്ടുപിരിഞ്ഞപ്പോള്‍ കൃഷ്ണകുമാര്‍ തകര്‍ന്നു. അതോടെ മദ്യപാനം തുടങ്ങി. തുടര്‍ന്ന് ഭാര്യയുമായി അമേരിക്കയിലേക്ക് മടങ്ങി. അമേരിക്കന്‍ പൗരത്വം നേടിയ ഇവര്‍ക്ക് ജനിച്ച മൂന്നു കുട്ടികളില്‍ ഒരാള്‍കൂടി മരണപ്പെട്ടതോടെ കൃഷ്ണകുമാര്‍ മുഴുകുടിയനായി. മക്കള്‍ വളര്‍ന്ന് ജോലിക്കാരായി. ഭര്‍ത്താവിന്‍െറ മദ്യപാനത്തില്‍ മനംനൊന്ത് വിജയശ്രീ വിവാഹമോചനം നേടി. വിജയശ്രീയും മക്കളായ സുമനപ്രിയയും വിഷ്ണുവും ഇപ്പോഴും അമേരിക്കയിലാണ്. മദ്യപാനം തളര്‍ത്തിയ ഇയാള്‍ ഇന്ത്യയിലേക്ക് മടങ്ങിയത്തെി. മാവേലിക്കരയില്‍ തന്‍െറയും ഭാര്യയുടെയും പേരിലുള്ള വീട്ടില്‍ താമസത്തിനത്തെിയപ്പോള്‍ അവിടെ മറ്റാരോ താമസിക്കുന്നു. വാശിക്ക് ലോഡ്ജില്‍ താമസമാക്കി. പണം വാരിയെറിഞ്ഞു. കൂടെ കൂടിയവരൊക്കെ മുതലെടുത്തു. മദ്യപിച്ച് ലക്കുകെട്ട് അവശനായ ഡോ. നമ്പി കൃഷ്ണകുമാറെന്ന അമേരിക്കന്‍ കോടീശ്വരന്‍ ഒടുവില്‍ തെരുവിലായി.
ഒരുനേരത്തെ ആഹാരത്തിനായി തെരുവില്‍ കൈനീട്ടി യാചിച്ചു. പട്ടിണികിടന്ന് തളര്‍ന്നപ്പോഴാണ് ജനറല്‍ ആശുപത്രിയില്‍ അഭയം തേടിയത്.
തന്‍െറ ജീവിതം തകര്‍ത്ത മദ്യപാനത്തെ ഇയാള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. പശ്ചാത്താപത്തോടെ കരയുകയും മാപ്പിരക്കുകയും ചെയ്യുന്നു. തന്‍െറ സമ്പാദ്യങ്ങളും ജോലിയും കുടുംബവുമൊക്കെ വീണ്ടെടുക്കണമെങ്കില്‍ തിരികെ അമേരിക്കയിലത്തെണം. മടങ്ങിപ്പോകണമെങ്കില്‍ ആരോഗ്യവും ഒപ്പം മടക്കയാത്രക്കുള്ള പണവും വേണം. സര്‍ട്ടിഫിക്കറ്റുകളും ബാഗുകളുമൊക്കെ തെരുവിലെവിടയോ നഷ്ടപ്പെട്ടു. ഇനിയുള്ളത് പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളും മാത്രമാണ്. ചെയ്തുപോയ അപരാധങ്ങള്‍ ക്ഷമിച്ച് ബന്ധുക്കളോ, മക്കളോ തന്നെ തേടിയത്തെുമെന്ന് കാത്തിരിക്കുകയാണ് ഈ പ്രതിഭാശാലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.