ഹോട്ടലുകളിലെ ആഡംബര നികുതി ഇളവ് പ്രാബല്യത്തില്‍
text_fieldsതിരുവനന്തപുരം: പ്രതിസന്ധിയിലായ ടൂറിസം മേഖലക്ക് പ്രോത്സാഹനമെന്ന നിലയില്‍ ഹോട്ടലുകളിലെ ആഡംബര നികുതിയില്‍ ഇളവ് നല്‍കിയതായി വാണിജ്യനികുതി വകുപ്പ് അറിയിച്ചു. ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ധനകാര്യ ബില്ലില്‍ ഇവ ഉള്‍പ്പെട്ടിട്ടുണ്ട്. 400 രൂപവരെ ദിവസ വാടകയുള്ള മുറികള്‍ക്ക് ഇനി മുതല്‍ നികുതി നല്‍കേണ്ടതില്ല. മുമ്പ് ഇത് 200 രൂപവരെയുള്ള മുറികള്‍ക്കായിരുന്നു. 400 രൂപക്ക് മുകളില്‍ 1000 വരെ ദിവസ വാടകയുള്ള ഹോട്ടല്‍ മുറികള്‍ക്ക് ആറു ശതമാനമായിരിക്കും നികുതി. 1000 രൂപക്ക് മുകളില്‍ വാടകയാണെങ്കില്‍ 10 ശതമാനവും.
പുതുക്കിയ ആഡംബര നികുതി നിലവില്‍ വന്നതോടെ ടൂറിസം സീസണല്ലാത്ത ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ നല്‍കിയിരുന്ന പ്രത്യേക ഇളവുകള്‍ പിന്‍വലിച്ചു. ഇതു കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്ന ഹോസ്റ്റലുകളെയും ചാരിറ്റബ്ള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ കീഴിലെ വര്‍ക്കിങ് വിമണ്‍സ് ഹോസ്റ്റലുകളെയും ആഡംബര നികുതിയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കി. പ്ളാസ്റ്റിക് കുപ്പികളില്‍ വില്‍ക്കുന്ന മിനറല്‍ വാട്ടര്‍, സോഡ, ശീതള പാനീയങ്ങള്‍, പഴച്ചാര്‍ (ഫ്രൂട്ട് ജ്യൂസ്) എന്നിവക്ക് അഞ്ച് ശതമാനം അധികനികുതി നിലനില്‍ക്കും. പ്ളാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ അവസാന ബജറ്റില്‍ പ്രഖ്യാപിച്ചതാണിത്.
സ്പൈസസ് ബോര്‍ഡ് അംഗീകൃത കേന്ദ്രങ്ങളില്‍ ലേലത്തില്‍ വില്‍ക്കുന്ന ഏലത്തിന് 2015-16 വര്‍ഷത്തിലുണ്ടായിരുന്ന രണ്ട് ശതമാനം മൂല്യവര്‍ധിത നികുതി പുന$സ്ഥാപിച്ചു. മറ്റിടങ്ങളില്‍ നടക്കുന്ന വില്‍പനക്ക് നിലവിലെ അഞ്ച് ശതമാനം നികുതി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
