മെട്രോ അനുബന്ധ വികസനം: 100 കോടിയുടെ പദ്ധതിക്ക് അംഗീകാരം
text_fieldsകൊച്ചി: ആലുവ, ഇടപ്പള്ളി, വൈറ്റില ജങ്ഷനുകളിലും 20 മെട്രോ സ്റ്റേഷന്‍ പ്രദേശങ്ങളിലും ഗതാഗത സൗകര്യങ്ങളടക്കം വികസിപ്പിക്കുന്നതിന് 100 കോടിയുടെ പദ്ധതിക്ക് മെട്രോ റെയില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്‍െറ അംഗീകാരം. ഇതിന് ഫ്രഞ്ച് ഫണ്ടിങ് ഏജന്‍സിയായ എ.എഫ.്ഡി ധനസഹായം നല്‍കും. 20 മെട്രോ സ്റ്റേഷനുകളുടെ അനുബന്ധപ്രദേശങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.
നടപ്പാതകള്‍, കാനകള്‍, ബസ് ബേ, പാര്‍ക്കിങ് പ്രദേശം, റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യം, ഇടപ്പള്ളി, ആലുവ, വൈറ്റില ജങ്ഷനുകളുടെ വികസനം എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. കാക്കനാട് 17.315 ഏക്കറില്‍ വാണിജ്യ, പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിക്കും ബോര്‍ഡ് അംഗീകാരം നല്‍കി. കെ.എം.ആര്‍.എല്ലിന് വനിതാ ഡയറക്ടര്‍, സ്വതന്ത്ര ഡയറക്ടര്‍, ചീഫ് വിജിലന്‍സ് ഓഫിസര്‍ എന്നിവരെ തെരഞ്ഞെടുക്കാനുള്ള സബ് കമ്മിറ്റി രൂപവത്കരിക്കാനും അംഗീകാരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
