Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫാ. ടോം ഉഴുന്നാലിന്‍റെ മോചനം: ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു

text_fields
bookmark_border
ഫാ. ടോം ഉഴുന്നാലിന്‍റെ മോചനം: ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു
cancel

തിരുവനന്തപുരം: യെമനില്‍ ഭീകരന്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഭീകരര്‍ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഫാ. ഉഴന്നാലിന്‍റെ ചിത്രങ്ങള്‍ ഭീകരര്‍തന്നെ ഫേസ്ബുക്ക് വഴി പുറത്തുവിട്ടിട്ടുണ്ട്. ഫാ. ഉഴുന്നാലിനെ കണ്ണുമൂടി കെട്ടി ക്രൂരമായി മര്‍ദിക്കുന്ന ചിത്രങ്ങളാണ് അതിലുള്ളത്. നേരത്തെയും ഇത്തരം ചിത്രങ്ങള്‍ ഭീകരര്‍ പുറത്തുവിട്ടിരുന്നു. മാര്‍ച്ച് നാലിന് ഫാ. ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയിട്ടും മാസങ്ങളായി ഫാദറിന്‍റെ മോചനം സാധ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല എന്നത് അത്യന്തം ദു:ഖകരമാണ്. ഇക്കാര്യത്തില്‍ കേരളത്തിലുള്ളവര്‍ക്ക് അതിയായ ഉത്കണ്ഠയുണ്ട്. അതിനാല്‍, ഈ വിഷയത്തിൽ അതീവ ഗൗരവത്തോടെ നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ചെന്നിത്തല ആവിശ്യപ്പെട്ടു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story