Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സർക്കാറിെൻറ ഭൂമികേസുകളിൽ വിട്ടുവീഴ്ചയില്ല –അഡ്വക്കറ്റ് ജനറൽ
text_fieldsbookmark_border
തിരുവനന്തപുരം: സര്‍ക്കാറിെൻറ ഭൂമികേസുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകരപ്രസാദ്. ഹാരിസണ്‍സ് മലയാളം, മൂന്നാര്‍ ടാറ്റാ ടീ തുടങ്ങിയ ഭൂമി കൈയേറ്റ കേസുകളിൽ റവന്യൂ വകുപ്പിെൻറ പ്ലീഡറായിരുന്ന സുശീല ഭട്ടിനെ മാറ്റിയത് കേസുകളെ ബാധിക്കില്ല. വ്യക്തിയെ കേന്ദ്രീകരിച്ചല്ല കേസിെൻറ നടത്തിപ്പ്. മൂന്നാര്‍, ഹാരിസണ്‍ കേസുകളില്‍ അഡ്വക്കറ്റ് ജനറലോ അഡീഷനൽ അഡ്വക്കറ്റ് ജനറലോ ഹാജരാകും. എം.കെ ദാമോദരെൻറ നിയമനം അടഞ്ഞ അധ്യായമാണെന്നും സുധാകരപ്രസാദ് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
