ബി.ജെ.പിയുമായി കൂട്ടുകൂടാനില്ല –കേരള കോണ്‍ഗ്രസ് എം
text_fieldsകോട്ടയം: ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി ആലോചിക്കുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ളെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശ്ശേരി. കേരള കോണ്‍ഗ്രസിനെ എന്‍.ഡി.എ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍െറ അഭിപ്രായപ്രകടനത്തിന് നന്ദി. എന്നാല്‍, തങ്ങള്‍ ഇക്കാര്യം ആലോചിച്ചിട്ടില്ല. ഇത്തരം പ്രലോഭനങ്ങളിലോ പ്രശംസാവചനങ്ങളിലോ വശംവദരാകുന്ന പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ്. വസ്തുതാപരമായ വിലയിരുത്തലും ജനങ്ങളോടുള്ള പ്രതിബദ്ധതയും രാജ്യതാല്‍പര്യവുമാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നും പുതുശ്ശേരി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ മുന്നണി നേതാക്കളും കേരള കോണ്‍ഗ്രസിനെ ക്ഷണിച്ചുകൊണ്ട് പല കാലഘട്ടങ്ങളിലായി പലപരസ്യപ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. സഖ്യത്തില്‍ ഏര്‍പ്പെടാന്‍ എല്ലാ പാര്‍ട്ടികളും ആഗ്രഹിക്കുന്ന രാഷ്ട്രീയകക്ഷിയാണ് കേരള കോണ്‍ഗ്രസ് എന്നത് അഭിമാനകരമാണ്. ഞായറാഴ്ച കോട്ടയത്തുകൂടിയ പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം ചെയര്‍മാന്‍ കെ.എം. മാണി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
