Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിശുക്ഷേമസമിതി...

ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പ്: ബൂത്ത് കൈയേറ്റം നടന്നിട്ടില്ളെന്ന്

text_fields
bookmark_border
ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പ്: ബൂത്ത് കൈയേറ്റം നടന്നിട്ടില്ളെന്ന്
cancel
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസറുടെ കൃത്യമായ നിരീക്ഷണത്തിലാണ് നടന്നതെന്നും ബൂത്ത് കൈയേറ്റം നടന്നിട്ടില്ളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. 590 പേര്‍ വോട്ട് ചെയ്തു.
എന്നാല്‍, പണാപഹരണത്തിനും മറ്റും വിജിലന്‍സ് കേസുള്ളവര്‍ക്കായി വോട്ട് ചെയ്യാന്‍ പലരും പോയില്ളെന്നത് യാഥാര്‍ഥ്യമാണ്. ശിശുദിന സ്റ്റാമ്പ് അച്ചടിയുമായും നിയമനങ്ങളുമായും ദത്തെടുക്കലുമായും ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ശിശുക്ഷേമ സമിതിയുടെ മുന്‍ ഭരണസമിതിക്കെതിരെ ഉണ്ട്. സമിതി അഡ്മിനിസ്ട്രേറ്ററായി ജില്ലാ കലക്ടര്‍ ചുമതലയേറ്റശേഷം നിരവധി രേഖകള്‍ മോഷണംപോയ സാഹചര്യവും ഉണ്ടായിട്ടുണ്ട്. മുന്‍ ഭരണസമിതിയുടെ കാലത്ത് പുതുതായി ചേര്‍ത്ത 868 പേരില്‍ പലരും തെരഞ്ഞെടുപ്പ് നോട്ടീസ് ലഭിച്ചപ്പോഴാണ് അംഗങ്ങളാണെന്ന് അറിയുന്നത്. പുതുതായി അംഗത്വം ലഭിച്ച പലരുടെയും ഫോട്ടോപോലും രജിസ്റ്ററില്‍ ഇല്ളെന്നും എം. വിന്‍സെന്‍റ് അവതരിപ്പിച്ച സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി. വിഷയത്തില്‍ ഇടപെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പ് ദിവസം നടന്ന അക്രമത്തെ അപലപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story