പള്ളിയോടത്തില്‍നിന്നു വീണ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടത്തെി
text_fieldsചെങ്ങന്നൂര്‍: പള്ളിയോടത്തില്‍നിന്ന് നദിയില്‍ വീണ് കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ പമ്പാനദിയില്‍നിന്ന് കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി 10.30ന് ആറാട്ടുപുഴ പാലത്തിന് സമീപത്തുനിന്നും ചെങ്ങന്നൂര്‍ കീഴ്ചേരിമേല്‍ തോണ്ടിയത്ത് രാമചന്ദ്രന്‍െറ മകന്‍ രാജീവി (38)ന്‍െറ മൃതദേഹവും ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 ന് മാലക്കര പള്ളിയോടക്കടവില്‍നിന്ന് കീഴ്ചേരിമേല്‍ ചൈത്രം (കല്ലൂരത്തേ്) രാധാകൃഷ്ണന്‍െറ മകന്‍ വിശാഖ് രാധാകൃഷ്ണ (വിഷ്ണു-24) ന്‍െറ മൃതദേഹവും കണ്ടത്തെുകയായിരുന്നു.
രാജീവ് സ്വകാര്യ കമ്പനിയിലെ മാര്‍ക്കറ്റിങ് മാനേജരാണ്. വിഷ്ണു എറണാകുളത്ത് സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ചൊവ്വാഴ്ച രാവിലെ 11മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രാജീവിന്‍െറ മൃതദേഹം വീട്ടിലത്തെിച്ച് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഉച്ചക്ക് രണ്ടുമണിയോടെ സംസ്കരിച്ചു. മാതാവ്: പരേതയായ കനകമ്മ. ഭാര്യ: ജിഷ. ഏക മകന്‍ അഞ്ചുമാസം പ്രായമായ ശിവനാരായണന്‍. സഹോദരന്‍: രാജേഷ്. മരിച്ച വിഷ്ണുവിന്‍െറ സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും. മാതാവ്: രാജലക്ഷ്മി. സഹോദരന്‍: വിനായക്. വിശാഖിന്‍െറ സംസ്കാരം ബുധനാഴ്ച നടത്തും. പള്ളിയോട സേവാസംഘത്തിന്‍െറ നേതൃത്വത്തില്‍ തിങ്കളാഴ്ച ഹാലജന്‍ ലൈറ്റ് സ്ഥാപിച്ച ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.