Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളികളുടെ തിരോധാനം: െഎ.എസ് ബന്ധമുണ്ടെന്ന് പറയാനാവില്ല – പി.കരുണാകരൻ എംപി
text_fieldsbookmark_border
ന്യൂഡൽഹി: കേരളത്തില്‍ നിന്ന് കാണാതായവർക്ക് ഐ.എസ് ബന്ധമുണ്ടെന്ന് പറയാനാവില്ലെന്ന് പി കരുണാകരന് എംപി. ഇവര്‍ ശ്രീലങ്ക വഴി ഇറാൻ തലസ്ഥാനമായ തെഹ്റാനിലേക്ക് കടന്നുവെന്ന് മാത്രമാണ് അറിയാനാകുന്നത്. കാണാതായവരുടെ വീട്ടുകാര്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ േകന്ദ്രസർക്കാർ ഒളിച്ചുകളിക്കുകയാണെന്നും സംഭവത്തിെൻറ സത്യാവസ്ത സർക്കാർ പുറത്തുപറയണമെന്നും കെ സി വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ മതസ്പര്‍ധയുണ്ടാക്കാനും ഭീതി വളര്‍ത്താനും ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭയില്‍ ഈ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നെങ്കിലും ഇത് അനുവദിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് കാസര്‍കോട് എം.പിയായ പി കരുണാകരന് ശൂന്യവേളയില്‍ വിഷയം അവതരിപ്പിച്ചത്.
Next Story