Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ഡമാല്‍ ഇരകള്‍ക്ക്...

കണ്ഡമാല്‍ ഇരകള്‍ക്ക് കേരളത്തിന്‍െറ പിന്തുണ വേണം –ഫാ. അജയ്കുമാര്‍ സിങ്

text_fields
bookmark_border
കണ്ഡമാല്‍ ഇരകള്‍ക്ക് കേരളത്തിന്‍െറ പിന്തുണ വേണം –ഫാ. അജയ്കുമാര്‍ സിങ്
cancel
camera_alt?????????????? ????????????? ?????? ??????????? ???????????? ??.??. ??????? ???????? ??? ?? ?????????? ??????????????????? ?????????????????????????? ????? ???????????? ??. ??????????? ???? ????? ???????? ??????????. ????????? ?????, ??.??. ???, ??. ?????????, ???????? ?????????, ???. ????????? ???????????????? ????????? ?????????

കോഴിക്കോട്: കണ്ഡമാല്‍ വംശീയ ആക്രമണത്തിന് ഇരയായവരുടെ പോരാട്ടത്തിന് കേരളത്തിന്‍െറ പിന്തുണ വേണമെന്ന് ഹ്യൂമന്‍ റൈറ്റ്സ് അലേര്‍ട്ട് മനുഷ്യാവകാശ സംഘടനയുടെ ഡയറക്ടര്‍ ഫാ. അജയ് കുമാര്‍ സിങ്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കോഴിക്കോട്ട് സംഘടിപ്പിച്ച, കെ.പി. ശശി സംവിധാനം ചെയ്ത ‘വോയ്സ് ഓഫ് ദി റൂയിന്‍സ്’ ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനത്തിനുശേഷമുള്ള ചര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 2008ല്‍ കണ്ഡമാലില്‍ ഫാഷിസ്റ്റുകള്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്ത വംശീയ ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചതാണ് ഡോക്യുമെന്‍ററി. 6500ല്‍ അധികം വീടുകള്‍ നശിപ്പിക്കപ്പെടുകയും നിരവധി ചര്‍ച്ചുകള്‍ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തിരുന്നു. കണ്ഡമാലില്‍ അവശേഷിക്കുന്ന ആദിവാസി-ദലിത് ന്യൂനപക്ഷങ്ങള്‍ ഇപ്പോഴും ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും വളര്‍ന്നുവരുന്ന ഫാഷിസത്തിനെതിരെ ഐക്യപ്പെടണമെന്നും ചര്‍ച്ച അഭിപ്രായപ്പെട്ടു. പ്രദര്‍ശനത്തിന്‍െറ ഉദ്ഘാടനം കല്‍പറ്റ നാരായണന്‍ നിര്‍വഹിച്ചു. ചര്‍ച്ചയില്‍ സംവിധായകന്‍ കെ.പി. ശശി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍, ഭീരേന്ദ്ര പാണ്ഡ, പ്രദീപന്‍ പാമ്പിരിക്കുന്ന്, സമദ് കുന്നക്കാവ് എന്നിവര്‍ സംസാരിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kandamal riot
Next Story