Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരോധാനം: അന്വേഷണം...

തിരോധാനം: അന്വേഷണം പുരോഗമിക്കുന്നു

text_fields
bookmark_border
തിരോധാനം: അന്വേഷണം പുരോഗമിക്കുന്നു
cancel

പാലക്കാട്: രണ്ട് ദമ്പതിമാര്‍ ഉള്‍പ്പെടെ പാലക്കാട്ടുനിന്ന് അഞ്ചുപേരെ കാണാതായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണം.

മതത്തോട് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നുണ്ടെങ്കിലും അവര്‍ അക്രമകാരികളോ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരോ അല്ല എന്നാണ് അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

മതപഠനവും വ്യാപാരവും തന്നെയാണ് ഇവരുടെ ലക്ഷ്യമെന്ന നിഗമനത്തിലാണ് പൊലീസ്. ‘ഇറാനിലേക്ക് ടൂറിസ്റ്റ് വിസയിലാണ് ഇവര്‍ പോയത്. കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളില്‍ സംശയാസ്പദമായ ഒന്നുമില്ല. ഈസയും ഷിബിയും പഠിച്ച കോയമ്പത്തൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി’ -അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യഹിയക്കെതിരെ കൊച്ചിയില്‍ യു.എ.പി.എ ചുമത്തിയത് അവിടത്തെ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണെന്നും ഇവിടെ അത്തരത്തിലൊരു പരാതിയും ലഭിച്ചിട്ടില്ളെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാലക്കാട്ട് ലഭിച്ചത് യുവാക്കളെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന പരാതി മാത്രമാണെന്നും അറിയിച്ചു.

യാക്കര സ്വദേശികളായ ഈസ, യഹിയ, ഇവരുടെ ഭാര്യമാര്‍, കഞ്ചിക്കോട് സ്വദേശി ഷിബി എന്നിവരെ കാണാനില്ളെന്ന് പറഞ്ഞാണ് ബന്ധുക്കള്‍ എസ്.പി.ക്ക് പരാതി നല്‍കിയത്. ഇവര്‍ക്ക് കാസര്‍കോട്ടുനിന്ന് സമാന സാഹചര്യത്തില്‍ കാണാതായവരുമായി ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇവര്‍ ഐ.എസില്‍ ചേര്‍ന്നു എന്ന രീതിയിലുള്ള വാര്‍ത്തകളും വന്നു. സംഭവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ വരെ പാലക്കാടും കാസര്‍കോട്ടും പരിശോധന നടത്തിയിരുന്നു. എന്നാല്‍ പാലക്കാട് നിന്ന് കാണാതായവര്‍ക്ക് തീവ്ര സംഘടനകളുമായി ബന്ധമില്ളെന്നാണ് പൊലീസിന്‍െറ ഇപ്പോഴത്തെ നിലപാട്. ഡിവൈ.എസ്.പി എം.കെ. സുല്‍ഫിക്കറിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പാലക്കാട് നിന്ന് കാണാതായ യുവാക്കളുടെ കേസ് അന്വേഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalees missing case
Next Story