Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപേപ്പറുകള്‍...

പേപ്പറുകള്‍ പഴങ്കഥയാകും; ഇറക്കുമതി എളുപ്പവും

text_fields
bookmark_border
പേപ്പറുകള്‍ പഴങ്കഥയാകും; ഇറക്കുമതി എളുപ്പവും
cancel

മുംബൈ: അടുത്തവര്‍ഷം മുതല്‍ വിദേശത്തുനിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്ക് അത് കൈയില്‍ കിട്ടാന്‍ ഒരുകെട്ട് പേപ്പറുമായി നടക്കേണ്ടിവരില്ല. ഇറക്കുമതിക്കാര്‍ക്ക് നിലവില്‍ അനുമതിക്ക് ആവശ്യമായി വരുന്ന ഒമ്പതുരേഖകളാണ് കസ്റ്റംസ്- എക്സൈസ് കേന്ദ്ര ബോര്‍ഡ് അടുത്തവര്‍ഷം മുതല്‍ ഒറ്റയടിക്ക് ഇലക്ട്രോണിക് രേഖയാക്കി മാറ്റുന്നത്. ഇറക്കുമതിയുടെ നൂലാമാലകള്‍ കുറക്കുന്നതിനായി ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സ്വഫ്റ്റ് എന്നപേരില്‍ ഏകജാലക സംവിധാനം തുടങ്ങിയിരുന്നു.

എന്നിട്ടും ഇറക്കുമതിക്കാര്‍ക്ക് അവര്‍ കൊണ്ടുവരുന്ന സാധനങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടുകളും മറ്റും ഉദ്യോഗസ്ഥരെ കാണിക്കണമായിരുന്നു. 2017മുതല്‍  അതു വേണ്ടിവരില്ളെന്ന് കസ്റ്റംസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ എസ്.കെ. വിമലനാഥന്‍ പറഞ്ഞു. ഈ രേഖകള്‍ സ്കാന്‍ ചെയ്ത് പി.ഡി.എഫ് ഫോര്‍മാറ്റില്‍ അയച്ചാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ മൂന്നു രേഖകളാണ് കാണിക്കേണ്ടത്. മുമ്പ് ഇത് 18 രേഖകളായിരുന്നുവെന്നും അതാണ് കുറച്ചുകൊണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:computer
Next Story