Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിക്കറ്റ് താരം കരുണ്‍ നായരുടെ വഴിപാട് വള്ളസദ്യ: പള്ളിയോടം മറിഞ്ഞ് രണ്ടുപേരെ കാണാതായി

text_fields
bookmark_border
  • കരുണ്‍ നായരും അപകടത്തില്‍പെട്ടു
ക്രിക്കറ്റ് താരം കരുണ്‍ നായരുടെ വഴിപാട് വള്ളസദ്യ: പള്ളിയോടം മറിഞ്ഞ് രണ്ടുപേരെ കാണാതായി
cancel

കോഴഞ്ചേരി: ആറന്മുള വഴിപാട് വള്ളസദ്യക്കത്തെിയ പള്ളിയോടം മറിഞ്ഞ് രണ്ടുപേരെ കാണാതായി. ക്രിക്കറ്റ് താരം കരുണ്‍ നായരുടെ വഴിപാടായി നടത്തിയ വള്ളസദ്യക്കത്തെിയ കീഴ്ചേരിമേല്‍ പള്ളിയോടമാണ് മറിഞ്ഞത്. കരുണ്‍ നായരും പള്ളിയോടത്തിലുണ്ടായിരുന്നു.
രാജീവ് തോണ്ടിയത്ത് (38), ചെങ്ങന്നൂര്‍ കല്ലൂരത്തേ് വിശാഖ് രാധാകൃഷ്ണന്‍ (വിഷ്ണു -24) എന്നിവരെയാണ് കീഴ്ചേരിമേല്‍ പള്ളിയോടത്തില്‍നിന്ന് കാണാതായത്. വെള്ളത്തില്‍ വീണെങ്കിലും നീന്തലറിയാവുന്നതിനാല്‍ കരുണ്‍നായര്‍ ഉടനെ വള്ളത്തില്‍ പിടച്ചുകയറി.
വള്ളസദ്യക്കായി രാവിലെ 11.45ഓടെ ആറന്മുള ക്ഷേത്രക്കടവിന് കുറച്ച് മുന്നിലായി തോട്ടപ്പുഴശ്ശേരിക്കരയോട് ചേര്‍ന്ന് പള്ളിയോടം തിരിക്കുന്നതിനിടെ ഒരുവശം ചരിഞ്ഞ് വെള്ളംകയറി മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇടതുവശത്തേക്ക് മറിഞ്ഞ വള്ളത്തിന്‍െറ കൂമ്പ് പുറ്റില്‍ ഉടക്കിയതിനാല്‍ അത് ഉയര്‍ത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ബോട്ട് കയറുകെട്ടി വട്ടംകറക്കിയാണ് പള്ളിയോടം വിടുവിച്ചത്. മറിഞ്ഞ പള്ളിയോടത്തില്‍ പിടിച്ചുകിടക്കാന്‍ മറ്റുള്ളവര്‍ നിര്‍ദേശിച്ചതനുസരിച്ച് കരുണ്‍ പള്ളിയോടത്തില്‍ പിടിച്ചുകിടന്നു. രക്ഷാപ്രവര്‍ത്തനത്തിന് പള്ളിയോട സേവാസംഘത്തിന്‍െറ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന യമഹ ഘടിപ്പിച്ച വള്ളവും ബോട്ടും ഉടന്‍തന്നെ സംഭവ സ്ഥലത്തത്തെി പള്ളിയോടത്തിലുണ്ടായിരുന്നവരെ തോട്ടപ്പുഴശ്ശേരി കരയിലത്തെിച്ചു. നീന്തലറിയാവുന്നവരും നീന്തരുതെന്ന് മുതിര്‍ന്നവര്‍ നിര്‍ദശേം നല്‍കി. വെള്ളത്തിന് നല്ല തണുപ്പുള്ളതിനാല്‍ നീന്തുന്നത് പ്രായോഗികമല്ല. എങ്കിലും മൂന്നുപേര്‍ ആറന്മുള കരയിലേക്ക് നീന്തി. ഇവരെ മറ്റ് പള്ളിയോടത്തിലത്തെിയവര്‍ നയമ്പു നീട്ടിനല്‍കി പിടിച്ചുകയറ്റുകയായിരുന്നു. മറ്റ് നാലുപേരെ ചിറയിറമ്പ് പള്ളിയോടത്തില്‍ പിടിച്ചുകയറ്റി.
കരക്കത്തെിയവര്‍ കൂടെയുള്ളവരുടെ എണ്ണം പരിശോധിച്ചപ്പോഴാണ് രണ്ടുപേരെ കാണാനില്ളെന്ന് സംശയം തോന്നിയത്. ഉടന്‍തന്നെ പള്ളിയോട സേവാസംഘം സെക്രട്ടറി ചെങ്ങന്നൂര്‍ ഫയര്‍ഫോഴ്സ് യൂനിറ്റില്‍ വിവരം അറിയിച്ചു. ഫയര്‍ഫോഴ്സ് 20 മിനിറ്റ് കൊണ്ട് സ്ഥലത്തത്തെി തിരച്ചില്‍ ആരംഭിച്ചു. എം.എല്‍.എമാരായ വീണ ജോര്‍ജ്, കെ.കെ. രാമചന്ദ്രന്‍ നായര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, കലക്ടര്‍ എസ്. ഹരികിഷോര്‍, എസ്.പി ഹരിശങ്കര്‍ എന്നിവര്‍ സ്ഥലത്തത്തെിയിരുന്നു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story