Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുലാത്തിയുടെ വീട്...

ഗുലാത്തിയുടെ വീട് തകർന്ന സംഭവം: റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
ഗുലാത്തിയുടെ വീട് തകർന്ന സംഭവം: റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: മുൻ ആസൂത്രണ ബോർഡ് ചെയർമാൻ ഡോ. ഐ.എസ് ഗുലാത്തിയുടെ വീട് സ്വകാര്യവ്യക്തി മണ്ണെടുത്തതിന്‍റെ ഭാഗമായി തകർന്ന വിഷയത്തിൽ രണ്ടു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി തിരുവനന്തപുരം ജില്ലാ കലക്ടർക്ക് നിർദേശം നൽകി.സി.ഡി.എസിൽ അധ്യാപകനാകാനുള്ള ഡോ. കെ.എൻ.രാജിന്‍റെ ക്ഷണമനുസരിച്ച് 70കളിൽ കേരളത്തിൽ സ്ഥിരതാമസമാക്കാനായി ഡോ. ഗുലാത്തി എത്തിയപ്പോഴാണ് ലാറി ബേക്കർ കുന്നിൻ മുകളിൽ ഈ വീട് പണിതത്. നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ട്  നടത്തിയ കുന്നിടിച്ചിലാണ് വീട് തകരാൻ കാരണമെന്നാണ് സൂചന. വീടു ഇടിഞ്ഞതു കാരണം ഡോ. ഗുലാത്തിയുടെ ഭാര്യയും പ്രശസ്ത പണ്ഡിതയുമായ ലീല ഗുലാത്തി 6 മാസമായി വീടിനോട് ചേർന്നുള്ള ഔട്ട്‌ഹൗസിലായിരുന്നു താമസം.
ഈ വിഷയത്തിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
Next Story