Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.പി.എം പ്രവർത്തകെൻറ കൊല: നാല് ആർ.എസ്.എസുകാർ അറസ്റ്റിൽ
text_fieldsbookmark_border
കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജിനെ കൊലപ്പെടുത്തിയ കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. കക്കംപാറയിലെ വൈശാഖ് (21), പ്രജിത്ത് ലാൽ (21), ചിറ്റടിയിലെ സുകേശ് (24),മൊട്ടക്കുന്നിലെ അനൂപ്(21) എന്നിവരെയാണു പയ്യന്നൂർ സി.ഐ വി. രമേശൻ അറസ്റ്റ് ചെയ്തത്. കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് പയ്യന്നൂർ കുന്നരുവിലെ വീട്ടിൽ സി.പി.എം പ്രവർത്തകനായ ധനരാജിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. തുടർന്നുണ്ടായ സംഘർഷത്തിൽ ബി.ജെ.പി പ്രവർത്തകൻ സി.കെ. രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഈ കേസിൽ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
