Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാപാരിയുടെ കൊല:...

വ്യാപാരിയുടെ കൊല: അറസ്റ്റ് ഉടനുണ്ടാകും

text_fields
bookmark_border
വ്യാപാരിയുടെ കൊല: അറസ്റ്റ് ഉടനുണ്ടാകും
cancel
തലശ്ശേരി:  പെരിങ്ങാടിയിലെ വ്യാപാരി പുതിയപുരയില്‍ വൈദ്യന്‍റവിട സിദ്ദീഖിനെ (69) കൊലപ്പെടുത്തി ഖബര്‍സ്ഥാനില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ അറസ്റ്റ് ഉടനെയുണ്ടാകും.
 പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പെരിങ്ങാടി സ്വദേശിയും കൂത്തുപറമ്പ് കോട്ടയംപൊയിലില്‍ താമസക്കാരനുമായ 55കാരനെയാണ് തലശ്ശേരി ഡിവൈ.എസ്.പി സാജുപോള്‍, സി.ഐ പി.എം മനോജ്, ന്യൂമാഹി പ്രിന്‍സിപ്പല്‍ എസ്.ഐ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പ്രധാനപ്പെട്ട  ഒരു സാക്ഷിയുടെ മൊഴികൂടി രേഖപ്പെടുത്താനുണ്ട്. അതിനുശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. സിദ്ദീഖിന്‍െറ കൈവശമുണ്ടായിരുന്ന  പണം കവര്‍ന്ന ശേഷം കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടത്തെിയത്. പ്രദേശത്തെ മോഷണങ്ങളുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് നേരത്തേ ചോദ്യംചെയ്തിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story