കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത് പൊലീസിന്‍റെ നിഷ്ക്രിയത്വം മൂലം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത് പൊലീസിന്‍റെ നിഷ്ക്രിയത്വം മൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നത് അത്യന്തം ഉത്കണ്ഠാജനകമാണ്. കുറ്റ്യാടി വേളത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകനായ പുത്തലത്ത് നസിമുദ്ദീന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 52 ദിവസം കഴിയുമ്പോള്‍ 38 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് അരങ്ങറേിയത്. 1470 സ്ത്രീപീഡനങ്ങളും 183 ബലാത്സംഗങ്ങളും നടന്നു. ഇതുകൂടാതെ നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് ദിവസവും ഉണ്ടായിക്കോണ്ടിരിക്കുന്നത്. കണ്ണൂരില്‍ തുടങ്ങിയ കൊലപാതകരാഷ്ട്രീയം മറ്റു ഭാഗങ്ങളിലും വ്യാപിക്കുന്നതിന്‍റെ സൂചനയാണ് വേളത്തു നടന്ന കൊലപാതകം. ഈ പ്രവണത മുളയിലേ നുള്ളിയില്ലങ്കെില്‍ അത് വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും ചെന്നിത്തല തുറന്നടിച്ചു.
യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയവരെ ഉടനടി പിടികൂടാനും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
