Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂത്ത്​ ലീഗുകാര​െൻറ...

യൂത്ത്​ ലീഗുകാര​െൻറ കൊല: എസ്​.ഡി.പി.​​െഎ പ്രവർത്തകർക്കെതിരെ കേസ്​

text_fields
bookmark_border
യൂത്ത്​ ലീഗുകാര​െൻറ കൊല: എസ്​.ഡി.പി.​​െഎ പ്രവർത്തകർക്കെതിരെ കേസ്​
cancel

കോഴിക്കോട്​: കോഴിക്കോട്​ വേളത്ത്​ യൂത്ത്​ ലീഗ്​ പ്രവർത്തകൻ കുത്തേറ്റ്​ മരിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരെ പൊലീസ്​ കേസെടുത്തു. എസ്​.ഡി.പി.​െഎ പ്രവർത്തകരായ അച്ചേരി കെ.സി ബഷീർ,കൊല്ലിയിൽ അബ്​ദുർറഹ്​മാൻ എന്നിവർക്കെതിതരയാണ്​ കേസെടുത്തിട്ടുള്ളത്​. ഇവർ രണ്ടു പേരും ഒളിവിലാണ്​. മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് പുളിഞ്ഞോളി അസീസിന്‍െറ മകന്‍ നസീറുദ്ദീനാണ് (22) മരിച്ചത്.

വെള്ളിയാഴ്ച സന്ധ്യക്ക് ശേഷം പുത്തലത്ത് സലഫി മസ്ജിദിന് സമീപമാണ് സംഭവം. നസീറുദ്ദീനെ ആദ്യം പേരാമ്പ്ര സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പി​െച്ചങ്കിലും അവിടെ നിന്ന്​ മരണം  സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുകക്ഷികളും തമ്മിലുണ്ടായ പ്രശ്നമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpi leeg conflict
Next Story