Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മങ്കടയില്‍ യുവാവ് മരിച്ചത് ഞരമ്പ് പൊട്ടി രക്തം കട്ട പിടിച്ചതിനാലെന്ന് റിപ്പോര്‍ട്ട്
text_fieldsbookmark_border
പെരിന്തല്‍മണ്ണ: മങ്കട കൂട്ടിലില്‍ കുന്നശ്ശേരി നസീര്‍ ഹുസൈന്‍ (40) മര്‍ദനമേറ്റ് മരിച്ച കേസില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു. ശരീരമാസകലം അടിയേറ്റുണ്ടായ ക്ഷതമാണ് മരണത്തിന് മുഖ്യ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഞരമ്പുകള്‍ പൊട്ടി രക്തം കട്ട പിടിച്ചു. ഇതോടെ ആവശ്യത്തിന് രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് കഴിയാതെ വന്നതാണ് മരണത്തിനിടയാക്കിയത്. കൈകളിലും ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളിലും വടിയും പട്ടികയും കൊണ്ട് അടിയേറ്റിരുന്നു. 51 പാടുകളാണ് ശരീരത്തിലുണ്ടായിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്.
കഴിഞ്ഞ മാസം 28ന് പുലര്‍ച്ചെയാണ് ഒരു സംഘത്തിന്‍െറ അടിയേറ്റ് നസീര്‍ മരിച്ചത്. ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍ അസമയത്ത് നസീറിനെ കണ്ടെന്നാരോപിച്ചാണ് പരിസരവാസികളായ ഒരു സംഘം നസീറിനെ ആക്രമിച്ചത്. കേസില്‍ എട്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. പെരിന്തല്‍മണ്ണ സി.ഐ എ.എം. സിദ്ദീഖിന്‍െറ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story