മാനസികാസ്വാസ്ഥ്യമുള്ള യുവാവ് വിമാനത്താവളത്തിലും പരിസരത്തും പരിഭ്രാന്തി പരത്തി
text_fieldsകൊണ്ടോട്ടി: മാനസികാസ്വാസ്ഥ്യമുള്ള യുവാവ് കാറുമായത്തെി കരിപ്പൂര്‍ വിമാനത്താവളത്തിലും പരിസരത്തും പരിഭ്രാന്തി സൃഷ്ടിച്ചു. ഇയാളുടെ കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. മാനസികാസ്വാസ്ഥ്യത്തത്തെുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന താമരശ്ശേരി സ്വദേശിയായ 40കാരനാണ് വ്യാഴാഴ്ച രാവിലെ എട്ടോടെ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചത്. കാര്‍ നിരവധി വാഹനങ്ങളിലിടിച്ച ശേഷമാണ് ഇയാള്‍ വിമാനത്താവളത്തിലത്തെിയത്. മുക്കത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ ബന്ധുക്കളറിയാതെ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. മുക്കം ഭാഗത്ത് നിന്നത്തെിയ ഇയാളുടെ കാര്‍ നീറാട് വെച്ച് ഒരു ബൈക്കിലാണ് ആദ്യം ഇടിച്ചത്. നിര്‍ത്താതെ പോന്നതിനുശേഷം തുറക്കലില്‍ സ്കൂള്‍ ബസിലിടിച്ചു. തുടര്‍ന്ന് എയര്‍പോര്‍ട്ട് ജങ്ഷനില്‍ ഒരു കാറിലിടിച്ച ശേഷം വിമാനത്താവള റോഡിലെ നുഅ്മാന്‍ ജങ്ഷനില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു. സാരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.
തുടര്‍ന്ന് പ്രവേശകവാടത്തിലെ ടോള്‍ ഗേറ്റടക്കം ഇടിച്ചുതെറിപ്പിച്ചാണ് വിമാനത്താവളത്തിന് അകത്തേക്കത്തെിയത്. ശേഷം രണ്ട് ബൈക്കുകളിലും കാറിലുമിടിച്ച ഇയാളുടെ കാര്‍ ഒരു പോസ്റ്റിലും മരത്തിലുമിടിച്ചാണ് നിന്നത്. ഇതിനിടെ ബൈക്കിലിരുന്ന് സംസാരിക്കുകയായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റു. ഇതോടെ സുരക്ഷാജീവനക്കാരടക്കം സ്ഥലത്തത്തെി. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ബന്ധുക്കളത്തെി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും ചികിത്സയിലിരിക്കെ രക്ഷപ്പെട്ടതാണെന്നും അറിയിച്ചതിനത്തെുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. കാറിടിച്ചതിനെ തുടര്‍ന്ന് രക്ഷിക്കാനത്തെിയവരെയും യുവാവ് മര്‍ദിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
