ശബരിമലയില്‍ സ്ത്രീപ്രവേശം നടക്കില്ല –പ്രയാര്‍ ഗോപാലകൃഷ്ണന്‍
text_fields
കൊല്ലം: തെരുവില്‍ കെട്ടിയ ചെണ്ടയല്ല ഹൈന്ദവാചാരമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശക്തികുളങ്ങര ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ സ്വര്‍ണ ധ്വജപ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാണുന്നവനും പോകുന്നവനും ‘തട്ടി’ പോകാനുള്ള ഇടമായിരുന്നു ദേവസ്വം ബോര്‍ഡെന്നും ഇനി അത് നടക്കില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരൊക്കെ ശ്രമിച്ചാലും ശബരിമലയില്‍ സ്ത്രീപ്രവേശം നടക്കില്ല. ഹൈന്ദവകുടുംബത്തില്‍ പിറന്ന ഒരു സ്ത്രീയും ശബരിമലയില്‍ പോകാന്‍ തയാറാകില്ളെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീപ്രവേശത്തിനെതിരെ ഹൈന്ദവക്ഷേത്രങ്ങളിലെ ഉപദേശകസമിതി അംഗങ്ങളെ ഉള്‍പ്പെടുത്തി ഉദയാസ്തമയ ഉപവാസം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരദേവസ്വം പ്രസിഡന്‍റ് ബി. രാമാനുജന്‍പിള്ള അധ്യക്ഷതവഹിച്ചു. ദേവസ്വംബോര്‍ഡ് ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി.ആര്‍. രാമന്‍, സോമദത്തന്‍പിള്ള, എ.എസ്.പി. കുറുപ്പ്, സി.പി. രാമരാജ പ്രേമപ്രസാദ്, ഡോ. ജി. ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
