Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2016 5:37 PM GMT Updated On
date_range 15 July 2016 10:56 AM GMTസ്പോർട്സ് കൗൺസിൽ അഴിമതി: ത്വരിതപരിശോധനക്ക് ഉത്തരവ്
text_fieldsbookmark_border
തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ അഴിമതിയിൽ ത്വരിതപരിശോധന നടത്താൻ വിജിലൻസ് ഡയറക്ടർ ഡി.ജി.പി ജേക്കബ് തോമസ് ഉത്തരവിട്ടു. വിജിലൻസ് തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുക. സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷ അഞ്ജു ബോബി ജോർജ് അടക്കമുള്ളവർ നൽകിയ പരാതിയിലാണ് അന്വേഷണം.
വിഎസ് സർക്കാരിന്റെ കാലം മുതലുള്ള പത്തുവർഷത്തിനിടെ സ്പോർട്സ് ലോട്ടറി, കൗൺസിൽ ചെലവിലെ വിദേശ യാത്രകൾ, സ്പോർട്സ് കൗൺസിൽ ചെലവിൽ വിദേശ പരിശീലനം, മൂന്നാർ ഹൈ ഓൾട്ടിറ്റ്യൂഡ‍് ട്രെയ്നിങ് സെന്റർ, ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയം എന്നിവയുടെ നിർമാണം തുടങ്ങിയവയിൽ അഴിമതി നടന്നുവെന്നായിരുന്നു പരാതി.
Next Story