Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാന്‍റിയോഗോ മാർട്ടിനുവേണ്ടി എം.കെ. ദാമോദരൻ ഇന്ന് ഹാജരായേക്കും

text_fields
bookmark_border
സാന്‍റിയോഗോ മാർട്ടിനുവേണ്ടി എം.കെ. ദാമോദരൻ ഇന്ന് ഹാജരായേക്കും
cancel

കൊച്ചി: ലോട്ടറി കേസില്‍ സാന്‍റിയോഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ അഡ്വ. എം കെ ദാമോദരന്‍ വീണ്ടും ഹാജരാവും. സംസ്ഥാന സര്‍ക്കാറിനെതിരായി സാന്‍റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹരജിയില്‍ ഇന്ന് ഹൈകോടതി വിശദമായി വാദം കേള്‍ക്കും. അനധികൃത പണമിടപാട് കുറ്റം ചുമത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്‍റ് നടപടി തടയണമെന്ന് ആവശ്യപ്പെട്ട് മാര്‍ട്ടിന്‍ നല്‍കിയ ഹരജിയിലാണ് ഹൈകോടതി വാദം കേള്‍ക്കുന്നത്.

സര്‍ക്കാരിനെതിരായ കേസില്‍ മാർട്ടിന് വേണ്ടി എം.കെ ദാമോദരന്‍ ഹാജരായത് നേരത്തെ തന്നെ വിവാദമായിരുന്നു. മാര്‍ട്ടിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടി പൂർത്തിയായെന്ന് എന്‍ഫോഴ്സ്മെന്‍റ് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ ഹൈകോടതിയെ അറിയിച്ചിരുന്നു. മാര്‍ട്ടിന്‍റെയും പങ്കാളിയുടെയും ഉടമസ്ഥതയിലുള്ള കമ്പനികളുടെ 122 കോടി രൂപ വില വരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story