Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളികളുടെ തിരോധാനം:...

മലയാളികളുടെ തിരോധാനം: കടുത്ത വിശ്വാസത്തിന്‍െറ പേരിലെന്ന് പ്രാഥമികനിഗമനം

text_fields
bookmark_border
മലയാളികളുടെ തിരോധാനം: കടുത്ത വിശ്വാസത്തിന്‍െറ പേരിലെന്ന് പ്രാഥമികനിഗമനം
cancel

കാസര്‍കോട്: ജില്ലയിലെ തൃക്കരിപ്പൂര്‍, പടന്ന മേഖലയില്‍നിന്നുണ്ടായ തിരോധാനം അമിതവിശ്വാസത്തിന്‍െറ പേരിലെന്ന് അന്വേഷണസംഘത്തിന്‍െറ പ്രാഥമികനിഗമനം. ഇവര്‍ വിദേശത്തേക്ക് കടന്നതായാണ് കരുതുന്നത്. കുടുംബത്തോടെ നാലു ബാച്ചുകളായാണ് ഇവര്‍ പോയിട്ടുള്ളത്. ഇവരുടെ കുടുംബപരവും സാമൂഹികവുമായ പശ്ചാത്തലവും പിന്നിട്ട വഴികളും പരിശോധിക്കുമ്പോള്‍ കുറ്റകരമായ ഒന്നും ഉള്ളതായി കാണുന്നില്ളെന്നാണ് അന്വേഷണസംഘത്തിന്‍െറ വിലയിരുത്തല്‍. ഇങ്ങനെയുള്ളവര്‍ ചില കേന്ദ്രങ്ങള്‍ സംശയിക്കുന്നതുപോലെ പെട്ടെന്ന് തോക്കേന്തി യുദ്ധമുഖത്ത് എത്താനുള്ള സാധ്യത വിരളമാണ്.

സംസ്ഥാനത്ത് രൂപവത്കരിച്ച അന്വേഷണസംഘം കൂട്ടത്തോടെ കാണാതായ സംഭവം എന്നനിലയിലാണ് അന്വേഷിക്കുന്നത്. സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ ഇവരുടെ യാത്രകളെ കുറിച്ചും യാത്രക്കിടയില്‍ താമസിച്ച സ്ഥലങ്ങളെ കുറിച്ചും പരിശോധിക്കും. കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയും ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) വിദേശത്ത് അന്വേഷണം നടത്തും.

കേന്ദ്ര-സംസ്ഥാന അന്വേഷണത്തിനിടയില്‍ ദേശവിരുദ്ധമായ പ്രവര്‍ത്തനത്തിന്‍െറ ഏതെങ്കിലും തെളിവുകള്‍ ലഭിച്ചാല്‍ യു.എ.പി.എ ചുമത്തും. ഇളമ്പച്ചിയിലെ ഫിറോസാണ് ഇപ്പോള്‍ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ ഉണ്ടെന്ന് പറയുന്നത്.
ഇയാളിലൂടെയാണ് അന്വേഷണം നീങ്ങുന്നത്. ഐ.ബി, എന്‍.ഐ.എ അന്വേഷണം പരസ്പരധാരണയോടെയാണ് നീങ്ങുന്നത്. എന്നാല്‍, അന്വേഷണവിവരങ്ങള്‍ അതീവ രഹസ്യമായിരിക്കണമെന്ന്  അന്വേഷണസംഘത്തിന് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalees missing case
Next Story