പയ്യന്നൂരിലെ കൊല: അന്വേഷണത്തിന് പ്രത്യേക സംഘം
text_fieldsപയ്യന്നൂര്‍: ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് ക്രൈം ഡിറ്റാച്മെന്‍റ് ഡിവൈ.എസ്.പി വി. മധുസൂദനന്‍െറ നേതൃത്വത്തില്‍ 31 അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ പൊലീസ് ചീഫ് പയ്യന്നൂരിലും എ.ഡി.ജി.പി കണ്ണൂരിലും ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. രണ്ട് കൊലപാതകങ്ങളും രണ്ട് സി.ഐമാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീം അന്വേഷിക്കും. അരഡസനോളം എസ്.ഐമാരുള്‍പ്പെടുന്ന സംഘത്തില്‍ സൈബര്‍ സെല്‍ ഉള്‍പ്പെടെയുള്ള വിവിധ ഗ്രൂപ്പുകളും ചേര്‍ന്നിട്ടുണ്ട്.
ഇന്നലെ രാവിലെ മുതല്‍ പയ്യന്നൂര്‍ മേഖലയില്‍ പൊലീസ് വ്യാപക റെയ്ഡ് നടത്തി.
കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ളെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. അതേസമയം, സി.പി.എം പ്രവര്‍ത്തകന്‍ ധനരാജിന്‍െറ കൊലപാതകം ആസൂത്രിതമാണെന്ന് സാഹചര്യ തെളിവുകളില്‍ നിന്ന് പൊലീസ് നിഗമനത്തിലത്തെി. ചുറ്റും വീടുകള്‍ തിങ്ങി നിറഞ്ഞതാണ് ധനരാജിന്‍െറ വീടും പരിസരവും. ഗ്രാമമാണെങ്കിലും ധനരാജിന്‍െറ വീട്ടിലേക്ക് തിരിയുന്ന കവലകളില്‍ സാധാരണ നിലയില്‍ രാത്രി വൈകിയും ചെറുപ്പക്കാരുടെ കൂട്ടം ക്യാമ്പ് ചെയ്യാറുണ്ട്.
സംഭവ ദിവസവും പരിസരത്ത് ആളുകള്‍ ഉണ്ടായിരുന്നു. ഇവര്‍ക്കൊന്നും സംശയം തോന്നാത്ത വിധത്തിലാണ് ഇരുചക്രവാഹനത്തില്‍ കൊലയാളികള്‍ എത്തിയതെന്നാണ് വിവരം. മുമ്പ് പലതവണ ഈ പ്രദേശത്ത് വരുകയും ട്രയല്‍ സന്ദര്‍ശനം നടത്താതെയും ഇത്തരമൊരു കൃത്യം ചെയ്ത് സുരക്ഷിതമായി മടങ്ങാനാവില്ല. അത്രത്തോളം വൈദഗ്ധ്യമുള്ളവരാണ് കൊലയാളികളെന്നാണ് പറയുന്നത്.
ധനരാജ് വീട്ടിന്‍െറ മുറ്റത്ത് ബൈക്ക് നിര്‍ത്തി എന്‍ജിന്‍ ഓഫാക്കുന്നതിന് മുമ്പ് തന്നെ ഒരാള്‍ ചാടി വീണ ്വെട്ടിയിരുന്നുവെന്നാണ് അനുമാനം. കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ളെന്നും സമഗ്രമായി അന്വേഷിക്കണമെന്നുമാണ് ബി.ജെ.പി നേതൃത്വം പൊലീസ് ഉന്നത കേന്ദ്രങ്ങളെ അറിയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
