കൊച്ചി സംയോജിത ജലഗതാഗത പദ്ധതി: 631.65 കോടിയുടെ ജര്‍മ്മന്‍ സഹായം തേടാന്‍ തീരുമാനം
text_fieldsതിരുവനന്തപുരം: കൊച്ചി സംയോജിത ജലഗതാഗത പദ്ധതിക്കായി 85 മില്യന്‍ യൂറോയുടെ (631.65 കോടി) ജര്‍മ്മന്‍ സഹായം തേടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതിയിൽ സംസ്ഥാന സര്‍ക്കാര്‍ ഓഹരി 103 കോടി രൂപയായിരിക്കും.
പാര്‍വതീദേവിയും സുരേഷ്കുമാറും പി.എസ്.സി അംഗങ്ങള്‍
മാധ്യമപ്രവര്‍ത്തക ആര്‍. പാര്‍വതീദേവിയെയും ഡോ. പി. സുരേഷ്കുമാറിനെയും പി.എസ്.സി അംഗങ്ങളായി നിയമിക്കാന്‍ മന്തിസഭായോഗം ശിപാര്‍ശ ചെയ്തു. മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ മകളും മുന്‍ എം.എല്‍.എ വി. ശിവന്‍കുട്ടിയുടെ ഭാര്യയുമാണ് തിരുവനന്തപുരം സ്വദേശിനിയായ ആര്‍. പാര്‍വതീദേവി. കുടുംബശ്രീ മിഷനില്‍ പി.ആര്‍.ഒ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.പി.എം പ്രതിനിധിയായാണ് നിയമനം.
സി.പി.ഐയുടെ കോളജ് അധ്യാപകസംഘടനയുടെ സംസ്ഥാന ഭാരവാഹിയായിരുന്നു ഡോ. പി. സുരേഷ്കുമാര്‍. ആറ്റിങ്ങല്‍ ഗവ. കോളജില്‍ അധ്യാപകനായിരിക്കെ അടുത്തിടെ വിരമിച്ചു. പി.എസ്.സി അംഗങ്ങളായിരുന്ന രണ്ടുപേരുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നിയമനം. കോണ്‍ഗ്രസ് പ്രതിനിധി അഡ്വ. വി.എസ്. ഹരീന്ദ്രനാഥ്, സി.പി.എം പ്രതിനിധി പി. ജമീല എന്നിവരുടെ കാലാവധി മേയ് അവസാനം പൂര്‍ത്തിയായ ഒഴിവിലാണ് പുതിയ നിയമനം. പി.എസ്.സി അംഗങ്ങളുടെ എണ്ണം ഉയര്‍ത്തേണ്ടതില്ളെന്ന് നേരത്തേ ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചിരുന്നു. നിലവില്‍ 21 അംഗങ്ങളാണ് പി.എസ്.സിയിലുള്ളത്.
മറ്റു ക്യാബിനറ്റ് തീരുമാനങ്ങള്‍
•ആയൂഷ് വകുപ്പില്‍ 41 ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
•15 സ്പെഷ്യല്‍ ഗവ. പ്ളീഡര്‍മാരെ നിയമിച്ചു
•കാസര്‍ഗോഡ് മുങ്ങിമരിച്ച രാജശ്രീ, ജയശ്രീ എന്നിവരുടെ കുടുംബ ങ്ങള്‍ക്ക് 3 ലക്ഷം രൂപാ വീതം നല്‍കാന്‍ തീരുമാനിച്ചു.
•മണ്ണിടിച്ചിലില്‍ മരിച്ച ഇടുക്കി കട്ടപ്പന സൗത്ത് കിഴക്കേപ്പറമ്പില്‍ വീട്ടില്‍ ജോണിയുടെ മകന്‍ ജോബി ജോണിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം അനുവദിച്ചു.
•കുടിവെള്ള പദ്ധതിയുടെ ജലസംഭരണി മറിഞ്ഞ് വീണ് കൊട്ടാരക്കര പവിത്രേശ്വരം, കൈതക്കോട് വേലംപൊയ്ക ഷിബു ഭവനില്‍ ആഞ്ചലോസിന്‍്റെ മകന്‍ അഭി (8 വയസ്സ്) മരണമടഞ്ഞിരുന്നു. ആഞ്ചലോസിന്‍്റെ ഭാര്യ ബീനയ്ക്കും മകള്‍ സ്നേഹയ്ക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. ഈ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചു
•വൃക്ക സംബന്ധമായ അസുഖം ബാധിച്ച നെയ്യാറ്റിന്‍കര പള്ളിച്ചല്‍ ഇടയ്ക്കോട് തുണ്ടുവിളാകത്ത് വീട്ടില്‍ എസ്. രവീന്ദ്രന്‍ നായര്‍ക്ക് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി മൂന്ന് ലക്ഷം രൂപ അനുവദിച്ചു.
•ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ കോഴിക്കോട് പന്നിയന്‍കര കണ്ണഞ്ചേരി റോഡില്‍ മുത്തു ഹൗസില്‍ ടി.എ. റസ്സാക്കിന് വൃക്ക സംബന്ധമായ ചികിത്സയ്ക്ക് അഞ്ച് ലക്ഷം രൂപ അനുവദിച്ചു
•തമിഴ്നാട്ടിലെ വള്ളിയൂരില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച മൂന്നര വയസ്സുകാരന്‍ അരിന്‍ ബിജുവിന്‍്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിച്ചു. കൊല്ലം മുദാക്കര ബിന്ദു സദനത്തില്‍ ബിജുവിന്‍്റെ മകനാണ്.
•ക്യാന്‍സര്‍ ബാധിച്ച, ആലപ്പുഴ കുട്ടനാട് വെളിയനാട് കിടങ്ങറ വാവ ഭവനില്‍ എം.വി. രാജുവിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
