Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശ...

വിദേശ റിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ക്കുമേല്‍ പൊലീസ് നിരീക്ഷണം

text_fields
bookmark_border
വിദേശ റിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ക്കുമേല്‍ പൊലീസ് നിരീക്ഷണം
cancel

കൊച്ചി: കേരളത്തില്‍നിന്ന് ഏതാനും യുവാക്കള്‍ രാജ്യം വിട്ടതിനെച്ചൊല്ലി വിവാദം പുകയുന്നതിനിടെ വിദേശ റിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ക്കുമേല്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. സംസ്ഥാനത്ത് ഏറ്റവുമധികം വിദേശ റിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്ന എറണാകുളത്താണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരം ചില സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി പാസ്പോര്‍ട്ടുകളും വ്യാജരേഖകളും പൊലീസ് പിടികൂടിയിരുന്നു. എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാതെ വിദേശത്ത് പോകാന്‍ അനുമതി ലഭിക്കുന്ന (ഇ.സി.എന്‍.ആര്‍) മുദ്രവരെ വ്യാജമായി തയാറാക്കിയത് കണ്ടത്തെുകയും ചെയ്തിരുന്നു.

ബിരുദവും അതിനു മുകളില്‍ വിദ്യാഭ്യാസവുമുള്ളവരുടെ പാസ്പോര്‍ട്ടിലാണ് എമിഗ്രേഷന്‍ ക്ളിയറന്‍സ് നോട്ട് റിക്വയേഡ് (ഇ.സി.എന്‍.ആര്‍) എന്ന മുദ്ര പാസ്പോര്‍ട്ട് ഓഫിസില്‍നിന്ന് പതിച്ചുനല്‍കാറുള്ളത്. ഈ മുദ്രപതിച്ച പാസ്പോര്‍ട്ടുമായി യാത്ര ചെയ്യുന്നവര്‍ക്ക് വിമാനത്താവളങ്ങളിലെ പല നടപടിക്രമങ്ങളും ഒഴിവായിക്കിട്ടുകയും ചെയ്യും. എന്നാല്‍, വിദ്യാഭ്യാസ യോഗ്യത തീരെ കുറഞ്ഞവര്‍ക്കും ഇത്തരത്തില്‍ യാത്ര സാധ്യമാകുന്നതിന് വ്യാജമുദ്രകള്‍ പതിച്ചുനല്‍കുന്നതായാണ് പൊലീസ് നിഗമനം.

ഇതിനായി വലിയ സംഘംതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ ‘ബിരുദധാരികളാക്കി’ ഇ.സി.എന്‍.ആര്‍ മുദ്ര പതിപ്പിച്ച് വിദേശത്തേക്ക് കടത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് സംശയം. പരിശോധനയില്‍ പിടിയിലായവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അന്വേഷണ ചുമതലയുള്ള എറണാകുളം സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷന്‍ കെ.ജി. ബാബുകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശ റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടെ മേല്‍ നിരീക്ഷണം തുടരുമെന്ന് എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayali missing
Next Story