ചിരിവരകള്‍ക്ക് മുന്നില്‍ ചിരിതൂകി സഭാംഗങ്ങള്‍
text_fieldsതിരുവനന്തപുരം: ചിരിവരകളില്‍ സ്വന്തം മുഖംപരതി നിയമസഭാ സാമാജികര്‍. കണ്ടത്തെിയപ്പോള്‍ ചിരിയും ചിന്തയുമായി കണ്ണെടുക്കാതെ അവര്‍ ഒന്നടങ്കം നോക്കിനിന്നു. പിന്നെ മൊബൈലില്‍ പകര്‍ത്തി. വരച്ചവരെ വിളിച്ച് അഭിനന്ദനവും. നിയമസഭയുടെ മെംബേഴ്സ് ലോഞ്ചിലായിരുന്നു ചൊവ്വാഴ്ച കൗതുകവരകളുടെ ലോകം തുറന്നത്. നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരംഗത്തിന്‍േറതുള്‍പ്പെടെ 141 എം.എല്‍.എമാരുടെയും കാരിക്കേച്ചറുകള്‍ ബോര്‍ഡുകളില്‍ തൂങ്ങിനിന്നു. സഭാംഗങ്ങള്‍ വിശ്രമവേളകള്‍ ചെലവിടുന്ന ലോഞ്ചില്‍ പൂര്‍ണ ഹാജറുള്ള ‘കാരിക്കേച്ചര്‍ സഭ’ ഒരുക്കിയത് കേരള കാര്‍ട്ടൂണ്‍ അക്കാദമിയായിരുന്നു.
രണ്ടരയോടെ സഭ പിരിഞ്ഞപ്പോള്‍ പ്രദര്‍ശനം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ എത്തി. വരയിലെ കൗതുകവും നര്‍മവും മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും ആവോളം ആസ്വദിച്ചു. മുഖത്തെയും ശരീരത്തിന്‍െറയും സവിശേഷതകള്‍ പര്‍വതീകരിച്ച രചനകളില്‍ പലര്‍ക്കും പരിഭവം. കുടവയറുമായി നില്‍ക്കുന്ന തന്‍െറ കാരിക്കേച്ചര്‍ കണ്ടപ്പോള്‍ തനിക്കിത്ര വയറില്ളെന്നായി പി.സി. ജോര്‍ജ്.
വരച്ചുവെച്ച ചിത്രങ്ങള്‍ മതിയാകാത്ത എം.എല്‍.എമാരില്‍ പലരും തല്‍സമയം ചിത്രം വരപ്പിക്കാനായി നിന്നുകൊടുക്കുകയും ചെയ്തു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍െറ ചിത്രവും തല്‍സമയം രണ്ടുപേര്‍ വരച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തത്സമയ രചനക്കായി നിന്നുകൊടുത്തു. വി.ടി. ബല്‍റാമും ഡോ. എം.കെ. മുനീറും കാര്‍ട്ടൂണ്‍ അക്കാദമി അംഗങ്ങള്‍ കൂടിയാണ്. ബല്‍റാം സ്വന്തം കാരിക്കേച്ചര്‍ വരച്ചതും പ്രദര്‍ശനത്തിനുണ്ടായിരുന്നു. അക്കാദമി അംഗങ്ങളായ 50ഓളം കാര്‍ട്ടൂണിസ്റ്റുകളാണ് കാരിക്കേച്ചറുകള്‍ വരച്ചത്.
മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് സുകുമാറിനെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. കാരിക്കേച്ചറുകള്‍ വരച്ചവര്‍ക്ക് മന്ത്രിമാരായ കെ.കെ. ശൈലജ, വി.എസ്. സുനില്‍കുമാര്‍, ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി. തോമസ്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഉപഹാരം നല്‍കി. നിയമസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് പി. ജയലക്ഷ്മിയും സന്നിഹിതയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.