ബാര്‍ കോഴക്കേസ്: വിജിലന്‍സിനെ ന്യായീകരിച്ച് കോടിയേരി
text_fieldsതിരുവനന്തപുരം: കെ.എം. മാണിയെ ബാര്‍ കോഴക്കേസില്‍ കുറ്റമുക്തനാക്കിയ നടപടിയില്‍ കോടതിയില്‍ ഉറച്ചുനിന്ന വിജിലന്‍സിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിജിലന്‍സ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ്. പാര്‍ട്ടി നിര്‍ദേശം കൊടുത്ത് വിജിലന്‍സിനെ പ്രവര്ത്തിപ്പിക്കുകയല്ല ചെയ്യുക. സ്വതന്ത്രമായി പരിശോധിച്ച് നിലപാട് എടുക്കും. ഇതിലെ പാര്‍ട്ടി നിലപാട് പരിശോധിച്ച് വ്യക്തമാക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. എം.കെ. ദാമോദരന്‍ ഒരു അഭിഭാഷകന് എന്ന നിലയില്‍ അദ്ദേഹത്തിന് സ്വതന്ത്രമായി കേസുകള്‍ കൊടുക്കാനും അതിന് ഹാജരാകാനും അവകാശമുണ്ട്. ലോട്ടറി കേസില്‍ എം.കെ. ദാമോദരന്‍ സര്‍ക്കാറിനെതിരായി ഹാജരായിട്ടില്ല. കശുവണ്ടി കോര്പറേഷന് അഴിമതിക്കേസില്‍ ദാമോദരന്‍ ഹാജരായതിനെക്കുറിച്ച ചോദ്യത്തിന് സംസ്ഥാന സര്‍ക്കാറിനെതിരായ കേസില്‍ അദ്ദേഹം ഹാജരായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. ഈ കേസ് താന്‍ മനസ്സിലാക്കിയിട്ടില്ളെന്നും കോടിയേരി പറഞ്ഞു.
