പൊതുമേഖലാ കമ്പനികളില്‍ എം.ഡി നിയമനത്തിന് പിന്‍വാതില്‍ നീക്കം
text_fieldsകോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്‍െറ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കമ്പനികളില്‍ എം.ഡി നിയമനത്തിന് മുന്‍കാലങ്ങളിലെപ്പോലെ പിന്‍വാതില്‍ നീക്കം. മാനേജിങ് ഡയറക്ടറായി നിയമനം ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ജൂലൈ 15 വരെയാണ് സമയം. റിയാബിന്‍െറ (റീ സ്ട്രക്ച്ചറിങ് ഇന്‍േറണല്‍ ബോര്‍ഡ്) വെബ്സൈറ്റിലാണ് ഈമാസം ആദ്യം ഇതുസംബന്ധിച്ച പരസ്യം പ്രത്യക്ഷപ്പെട്ടത്. കേരളത്തിലെ പൊതുമേഖലാ കമ്പനികള്‍ എം.ഡിമാരെ തേടുന്നുവെന്നാണ് പരസ്യം.
കെമിക്കല്‍, എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ്, ടെക്സ്റ്റൈല്‍, സെറാമിക്സ് തുടങ്ങി വിവിധങ്ങളായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് എം. ഡിമാരെ വേണ്ടത്. എന്‍ജിനീയറിങ് ബിരുദവും എം.ബി.എയുമാണ് യോഗ്യത. 15 വര്‍ഷത്തെ പ്രവൃത്തി പരിചയം. അതില്‍ അഞ്ചുവര്‍ഷം ഉയര്‍ന്ന ഉദ്യോഗം വഹിച്ചിരിക്കണം. റിയാബിന്‍െറ വെബ്സൈറ്റ് നോക്കുന്നവര്‍ക്കുമാത്രമേ ഇങ്ങനെയൊരു നിയമനം നടക്കാന്‍ പോകുന്ന വിവരം അറിയാന്‍ കഴിയൂ. കേരളത്തിന് അകത്തും പുറത്തുമുള്ള മാധ്യമങ്ങളിലൊന്നും ഇതുസംബന്ധിച്ച പരസ്യം കൊടുത്തതായി അറിവില്ല. ചുരുക്കത്തില്‍ ഇഷ്ടക്കാരെ എം.ഡിയായി നിയമിക്കാന്‍ എളുപ്പവഴി തുറന്നുകിട്ടുന്നു. സ്വാഭാവികമായും യോഗ്യതയുള്ളവര്‍ അപേക്ഷിക്കാനിടയില്ല. അങ്ങനെ വരുമ്പോള്‍ കോഴവാങ്ങിയോ അല്ലാതെയോ ആളെ വെക്കാം. മുന്‍കാലങ്ങളില്‍ 25 ലക്ഷം മുതല്‍ മുകളിലോട്ടായിരുന്നു എം.ഡി തസ്തികയുടെ റേറ്റ്.
സംസ്ഥാനത്തെ പൊതുമേഖലാ കമ്പനികള്‍ ഏതാണ്ട് പൂര്‍ണമായും നഷ്ടത്തിലാണ്. പലതും അടച്ചുപൂട്ടലിന്‍െറ വക്കിലാണ്. വലിയ ലാഭം നേടിത്തന്നിരുന്ന കെ.എം.എം.എല്‍ അടക്കം നഷ്ടത്തിലാണ്. ഭാവനാശാലികളും കാര്യക്ഷമതയുള്ളവരും തലപ്പത്തുവന്നാലേ ഇന്നത്തെ നിലയില്‍ ഈ കമ്പനികളെ രക്ഷപ്പെടുത്താന്‍ കഴിയൂ. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നാല്‍ എല്ലാ കമ്പനികളുടെയും തലപ്പത്തു അഴിച്ചുപണി നടത്തുമെന്നും കഴിവുള്ള ടെക്നോക്രാറ്റുകളെ കൊണ്ടുവന്നു എം.ഡിമാരാക്കി കമ്പനികളെ രക്ഷിക്കുമെന്നും ജീവനക്കാര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. അതു തല്ലിക്കെടുത്തുന്ന അവസ്ഥയാണിപ്പോള്‍.
എം.ഡിമാരെ കണ്ടത്തൊന്‍ ചുമതലപ്പെടുത്തിയ റിയാബിന്‍െറ സെക്രട്ടറി കെ. പത്മകുമാര്‍ മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടു ഒരാഴ്ചയായിട്ടില്ല. ഇദ്ദേഹത്തിന് റിയാബ് സെക്രട്ടറിയാകാന്‍ ആവശ്യമായ യോഗ്യതയില്ളെന്ന പരാതിയും സര്‍ക്കാറിന്‍െറ മുന്നിലുണ്ട്. റിയാബ് സെക്രട്ടറി പദവിക്ക് പുറമെ മലബാര്‍ സിമന്‍റ്സ് അടക്കമുള്ള രണ്ടു കമ്പനികളുടെ എം.ഡി സ്ഥാനവും കഴിഞ്ഞ സര്‍ക്കാര്‍ പത്മകുമാറിന് കൊടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
