കൊടുങ്ങല്ലൂരിന്‍െറ തൊപ്പിയില്‍ തൂവലായ് രാധിക
text_fieldsകൊടുങ്ങല്ലൂര്‍: ക്യാപ്റ്റന്‍ രാധിക മേനോനെ തേടിയത്തെിയ ധീരതയുടെ അന്താരാഷ്ട്ര പുരസ്കാരത്തിന്‍െറ അഭിമാനാഹ്ളാദ നേട്ടത്തില്‍ പങ്കുചേര്‍ന്ന് വീടും നാടും. കടലില്‍ പൊലിയാനിരുന്ന ഏഴ് മനുഷ്യജീവനുകളെ അതിസാഹസികമായി രക്ഷിച്ചെടുത്തതാണ് കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം സ്വദേശി ക്യാപ്റ്റന്‍ രാധിക മേനോന്‍െറ കടലിലെ ധീരതക്കുള്ള രാജ്യാന്തര സമുദ്ര സംഘടനയായ ഐ.എം.ഒയുടെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഐ.എം.ഒ ആദ്യമായാണ് ഒരു വനിതയെ ഈ പുരസ്കാരത്തിന് തിരഞ്ഞെടുക്കുന്നത്. ഇന്ത്യന്‍ മര്‍ച്ചന്‍റ് നേവിയിലെ ആദ്യ വനിതാ ക്യാപ്റ്റനായ രാധിക ഇപ്പോള്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍െറ എണ്ണക്കപ്പലായ സമ്പൂര്‍ണ സ്വരാജിലെ ക്യാപ്റ്റനാണ്. കഴിഞ്ഞ ജൂണില്‍ ബംഗാള്‍ കടലില്‍ മുങ്ങിയ ദുര്‍ഗമ്മയെന്ന മത്സ്യബന്ധന ബോട്ടില്‍ നിന്നാണ് രാധികയുടെ നേതൃത്വത്തില്‍ പ്രതികൂല കാലാവസ്ഥ അവഗണിച്ച് ഏഴ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചെടുത്തത്. കേന്ദ്രസര്‍ക്കാറാണ് പുരസ്കാരത്തിന് ശിപാര്‍ശ ചെയ്തത്.
ബംഗളൂരുവില്‍ ഹയര്‍ സെക്കന്‍ഡറി പഠനം കഴിഞ്ഞ് കേരളത്തില്‍ വന്ന ശേഷം 1991 കൊച്ചി മറൈന്‍ എന്‍ജിനീയറിങ് കോളജില്‍ നിന്നാണ് രാധിക പഠനം പൂര്‍ത്തിയാക്കിയിറങ്ങിയത്. ലക്ഷദ്വീപ് യാത്രക്കപ്പലായ ടിപ്പുസുല്‍ത്താനില്‍ റേഡിയോ ഓഫിസറായിട്ടായിരുന്നു ആദ്യ നിയമനം. 2012 ലാണ് സുവര്‍ണ സ്വരാജിന്‍െറ ക്യാപ്റ്റനായത്. കപ്പല്‍ എവിടേക്ക് നീങ്ങിയാലും ദിനേനയെന്നോണം തിരുവഞ്ചിക്കുളത്തെ വീട്ടിലേക്ക് ക്യാപ്റ്റന്‍ രാധികയുടെ വിളിയത്തൊറുണ്ട്.
രണ്ടുമാസം കൂടുമ്പോഴെങ്കിലും വീട്ടില്‍ വരും. എച്ച്.എസ്.സി.ഐയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറായി വിരമിച്ച കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം പി.ബി. മേനോന്‍െറയും സുധാമേനോന്‍െറയും മകളായ രാധിക ഇപ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി പ്രവീണ്‍ വേണുഗോപാലിന്‍െറ ഭാര്യയാണ്. മകന്‍ ബവേഷ് കോയമ്പത്തൂര്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
