Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന കാരായിമാരുടെ ഹരജി 25ന് പരിഗണിക്കും
text_fieldsbookmark_border
തലശ്ശേരി: എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ പിലാക്കൂല്‍ ഒളിയിലെക്കണ്ടി മുഹമ്മദ് ഫസലി (27) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും സമര്‍പ്പിച്ച ഹരജി ഹൈകോടതി 25ന് പരിഗണിക്കും. ഹരജിയില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഫസലിന്‍െറ ഭാര്യ മറിയു നല്‍കിയ ഹരജിയും ഹൈകോടതിയുടെ പരിഗണനയിലാണ്. ഇതിനിടയില്‍ കേസിലെ 102ാം സാക്ഷി ശശിധരന്‍ മരിച്ചതു സംബന്ധിച്ച് ഹൈകോടതി സി.ബി.ഐയോട് റിപ്പോര്‍ട്ട് തേടി. സാക്ഷി മരിച്ച വിവരം പ്രതിഭാഗം അഭിഭാഷകരാണ് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ ഹൈകോടതിയുടെ ശ്രദ്ധയില്‍പെടുത്തിയത്.
ഗൂഢാലോചന കുറ്റത്തിന് വിചാരണ ചെയ്യാന്‍ മാത്രം പ്രാപ്തമായ തെളിവ് കേസിലില്ളെന്നും കേവലം സങ്കല്‍പത്തിന്‍െറയും അഭിപ്രായത്തിന്‍െറയും പേരില്‍ ആരെയും പ്രതി ചേര്‍ക്കരുതെന്ന സുപ്രീംകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ഇരുവരെയും പ്രതിസ്ഥാനത്തുനിന്ന് നീക്കണമെന്നുമാണ് അഡ്വ.എം.കെ. ദാമോദരന്‍, അഡ്വ.കെ. വിശ്വന്‍ എന്നിവര്‍ മുഖേന നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടത്.
കാരായിമാര്‍ക്ക് 2013 നവംബര്‍ ഏഴിനാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടുപോകരുതെന്ന ഉപാധിയും കോടതി വെച്ചിരുന്നു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story