ഏക സിവില്‍ കോഡ്: കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹം –കെ.ആര്‍.എല്‍.സി.സി
text_fieldsകൊച്ചി: ഏകീകൃത സിവില്‍ കോഡ് പോലുള്ള വിവാദവിഷയങ്ങളില്‍ തിടുക്കം കാട്ടുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമെന്ന് കേരള റീജനല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെ.ആര്‍.എല്‍.സി.സി). മൂന്ന് ദിവസമായി കൊച്ചിയില്‍ നടക്കുന്ന കെ.ആര്‍.എല്‍.സി.സി ജനറല്‍ അസംബ്ളിയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദലിത് ക്രൈസ്തവര്‍ തങ്ങളുടെ തനിമ നിലനിര്‍ത്തി മുഖ്യധാരയില്‍ എത്തിച്ചേരേണ്ടതുണ്ടെന്ന് ‘ദലിത് മുന്നേറ്റം സമനീതിക്ക്’ എന്ന പ്രഖ്യാപനത്തോടെ നടന്ന അസംബ്ളി വിലയിരുത്തി. സംവരണമെന്നത് എല്ലാവരും മുഖ്യധാരയിലത്തൊനായി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. ദലിതരോടുള്ള മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. ദലിതര്‍ക്ക് അര്‍ഹമാകുന്ന കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ സഭ ബാധ്യസ്ഥരാണെന്നും കെ.ആര്‍.എല്‍.സി.സി പ്രസിഡന്‍റ് വ്യക്തമാക്കി.
ദിവ്യബലിയില്‍ ആര്‍ച്ച്ബിഷപ് മുഖ്യകാര്‍മികത്വം വഹിച്ചു. ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വചനപ്രഘോഷണം നടത്തി. ഫാ. തോമസ് തറയില്‍ നന്ദി പറഞ്ഞു.
1950 ആഗസ്റ്റ് 10 ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിനുശേഷം ക്രൈസ്തവവിശ്വാസം സ്വീകരിച്ച ദലിതര്‍ കടുത്ത അവഗണനയും നീതിനിഷേധവും അനുഭവിച്ചു വരുകയാണ് സമ്മേളനം വിലയിരുത്തി
കേരള സര്‍ക്കാറിന്‍െറ പുതിയ ബജറ്റ് നിര്‍ദേശങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. അതേസമയം, കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം ഉയര്‍ത്താനുള്ള നിര്‍ദേശങ്ങളില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ല. കഴിഞ്ഞ സര്‍ക്കാര്‍ പൂട്ടിയ വിദേശ ബാറുകള്‍ തുറക്കാന്‍ ഒരു കാരണവശാലും അനുവദിക്കരുത്. മദ്യവുമായി ബന്ധപ്പെട്ട നയം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
