Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളികളുടെ തിരോധാനം: നിമിഷയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി

text_fields
bookmark_border
മലയാളികളുടെ തിരോധാനം: നിമിഷയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി
cancel
camera_alt??????? ?????? ?????? ?????????

തിരുവനന്തപുരം: കാസർകോട് നിന്ന് കാണാതായ 15 പേരിൽ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി. പാലക്കാട് സ്വദേശി ഈസയുടെ ഭാര്യ ഫാത്തിമ എന്ന നിമിഷയുടെ മാതാവ് ബിന്ദുവാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയത്.

മുമ്പ് പൊലീസിന് നൽകിയ പരാതിയുടെ ഒരു പകർപ്പാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. നിമിഷയെ കാണാതായ സംഭവം ഗൗരവമായി പരിഗണിക്കുമെന്നും കേരളാ പൊലീസ് അന്വേഷണം നടത്തുമെന്നും പിണറായി വിജയൻ ഉറപ്പുനൽകി.

മകൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രിയെ സന്ദർശിച്ച ശേഷം ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കാണാതായ 15 പേരിൽ മൂന്നു പേർ തീവ്രവാദ സംഘടനയായ ഐ.എസിൽ ചേർന്നതായി രഹസ്യാന്വേഷണ വിഭാഗത്തിലെ വൃത്തങ്ങൾ സ്ഥിരീകരിച്ചു. കുടുംബാംഗങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story