മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ഇന്ന് സമാപിക്കും
text_fieldsകോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ഇന്ന് വൈകിട്ട് സമാപിക്കും. കോഴിക്കോട് ഗാര്‍ഡന്‍ ഹെറിറ്റജേ് ഹാളില്‍ ഇന്നലെയായിരുന്നു ക്യാമ്പിന് തുടക്കം കുറിച്ചത്. സംസ്ഥാന പ്രസിഡന്‍്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്‍്റ് ഇ. അഹമ്മദ് എം.പി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. യു.ഡി.എഫിന്‍്റെ തെരഞ്ഞെടുപ്പ് തോല്‍വിയും ലീഗിനുണ്ടായ വോട്ട് ചോര്‍ച്ചയും ചര്‍ച്ച ചെയ്തു. മലപ്പുറത്തെ വോട്ട് ചോര്‍ച്ച, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലെ തോല്‍വി എന്നിവ അടക്കമുളളവ അന്വേഷിച്ച സമിതിയുടെ മൂന്ന് റിപ്പോര്‍ട്ടുകളും ഇന്ന് അവസാനിക്കുന്ന ക്യാംപില്‍ ചര്‍ച്ചയാകും.
ഇ.കെ വിഭാഗം സമസ്തയുമായി അടുക്കാന്‍ സി.പി.എം നടത്തുന്ന നീക്കങ്ങളെ ഗൗരവമായി കാണണമെന്ന നിര്‍ദേശങ്ങളും അംഗങ്ങള്‍ മുന്നോട്ട് വെച്ചു. സമസ്തയില്‍ ലീഗിനുളള സ്വാധീന്യം നഷ്ടപ്പെടാന്‍ ഇതിടയാക്കുമെന്ന് കോഴിക്കോട് നിന്നുള്ള പ്രതിനിധി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസില്‍ നിന്നും പ്രതീക്ഷിച്ച സഹകരണം ഉണ്ടായില്ളെന്നും വോട്ടുചോര്‍ച്ച തടയാനായില്ളെന്നും യോഗം വിലയിരുത്തിയിട്ടുണ്ട്. എപി-ഇ.കെ പള്ളിത്തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ സെക്രട്ടറിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.പി അബ്ദുസമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ട്രഷറര്‍ പി.കെ.കെ ബാവ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ഭാരവാഹികള്‍, എം.എല്‍.എമാര്‍, ജില്ലാ പ്രസിഡന്‍്റ്-സെക്രട്ടറിമാര്‍, പോഷകഘടകം സംസ്ഥാന പ്രസിഡന്‍്റ്-സെക്രട്ടറിമാര്‍, മറ്റു പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവരാണ് ദ്വദിന ക്യാമ്പില്‍ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
