തീരദേശ സംരക്ഷണ സേനയുടെ ബോട്ട് കത്തിനശിച്ചു
text_fieldsആറാട്ടുപുഴ: തീരദേശ സംരക്ഷണ സേനയുടെ ബോട്ട് കായല്‍ പട്രോളിങ്ങിനിടെ കത്തിനശിച്ചു. മൂന്ന് ജീവനക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജോസഫ്, സ്രാങ്ക് ജെ. അഭി, ഡ്രൈവര്‍ കെ.യു. സാന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടുകോടി രൂപയിലേറെ വിലവരുന്ന ബോട്ട് പൂര്‍ണമായി കത്തിനശിച്ചു. തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷന്‍െറ അധീനതയിലുള്ള കെ.എല്‍.എം.പി 12-5 എന്ന ബോട്ടാണ് കത്തിയത്. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് കാരണമെന്നാണ് പൊലീസിന്‍െറ നിഗമനം.
ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. പട്രോളിങ്ങിനായി പുറപ്പെട്ട് 500 മീറ്റര്‍ എത്തുന്നതിനു മുമ്പ് എന്‍ജിന്‍ റൂമിന്‍െറ ഭാഗത്തുനിന്ന് പുക വരുന്നതായി ജീവനക്കാര്‍ കണ്ടു. ഇന്ധന ടാങ്കിന് തീപിടിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട ജീവനക്കാര്‍ സമീപത്തെ ചെറുവള്ളങ്ങളിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. തീപിടിച്ച ശേഷവും ബോട്ട് ഒരുകി മീറ്ററോളം ഒഴുകിനടന്നത് പരിഭ്രാന്തിപരത്തി. ചെറുവള്ളങ്ങളില്‍ എത്തിയ നാട്ടുകാരാണ് തീ അണച്ചത്.
കായംകുളം, ഹരിപ്പാട് ഫയര്‍ സ്റ്റേഷനുകളില്‍നിന്ന് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും വാഹനങ്ങള്‍ കായല്‍തീരത്തേക്ക് കൊണ്ടുവരാനുള്ള മാര്‍ഗം ഇല്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. തീ നിയന്ത്രണവിധേയമാക്കിയശേഷം ബോട്ട് തീരസംരക്ഷണ സേനയുടെ മറ്റ് ബോട്ടുകളുപയോഗിച്ച് തൃക്കുന്നപ്പുഴയിലേക്ക് കൊണ്ടുപോയി. കോസ്റ്റല്‍ എ.ഐ.ജി സുരേന്ദ്രന്‍, കായംകുളം ഡിവൈ.എസ്.പി ഷിഹാബുദ്ദീന്‍, കോസ്റ്റല്‍ സി.ഐ എം. ദിലീപ്എന്നിവരും തൃക്കുന്നപ്പുഴ പൊലീസും സ്ഥലത്തത്തെിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
