15 പേരുടെ തിരോധാനം: സംഭവം അതീവ ഗൗരവമെന്ന് മുഖ്യമന്ത്രി
text_fieldsകൊച്ചി: കാസർകോട് ജില്ലയിൽ നിന്ന് 15 പേരെ കാണാതായ സംഭവം അതീവ ഗൗരവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിശോധിക്കേണ്ട വിഷയമാണിത്. പാലക്കാട് നിന്നും സമാന രീതിയിലുള്ള തിരോധാനം ഉണ്ടായിട്ടുണ്ടെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.
ജൂൺ അഞ്ചാം തീയതി മുതലാണ് കാസർകോട്, പാലക്കാട് ജില്ലകളിൽ നിന്ന് അഞ്ച് കുടുംബങ്ങളിലെ സ്ത്രീകള്‍ ഉള്‍പ്പെടെ 15 മലയാളികളെ കാണാതായത്. ബിസിനസ് ആവശ്യാര്‍ഥം ശ്രീലങ്കയിലേക്ക് പോകുകയാണെന്നാണ് ഇവർ ബന്ധുക്കളെ അറിയിച്ചിരുന്നത്. മാസങ്ങൾക്ക് ശേഷമാണ് തീവ്രവാദ സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടെന്ന തരത്തിൽ കുടുംബാംഗങ്ങൾക്ക് വിവരം ലഭിച്ചത്.
പി. കരുണാകരന്‍ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കണ്ട് കാണാതായവരുടെ തീവ്രവാദബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസും സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചതായാണ് വിവരം.
തിരോധാന വാർത്തയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസി കേരളാ സർക്കാറിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
