ഭൂരഹിതരുടെ നിവേദന മാര്‍ച്ച് ഇന്ന്
text_fieldsതിരുവനന്തപുരം: സമഗ്ര ഭൂപരിഷ്കരണനിയമം നിയമസഭയില്‍ പാസാക്കാന്‍ മുന്‍കൈയെടുക്കണമെന്നാവശ്യപ്പെട്ട് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 140 എം.എല്‍.എമാരുടെ ഓഫിസുകളിലേക്ക് ശനിയാഴ്ച വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ ഭൂരഹിതര്‍ മാര്‍ച്ച് നടത്തി നിവേദനം നല്‍കും. ഭൂപരിഷ്കരണം നടന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇനിയും ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കേരളത്തില്‍ ഭൂരഹിതരാണ്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അപേക്ഷിച്ചത് മൂന്നരലക്ഷം കുടുംബങ്ങളാണ്. അപേക്ഷിക്കാന്‍ കഴിയാത്ത ലക്ഷക്കണക്കിന് ആളുകള്‍ വേറെയുമുണ്ട്. ഭൂപരിഷ്കരണം നിയമം അവഗണിച്ച കര്‍ഷകത്തൊഴിലാളികളായ ദലിതര്‍ ഇന്നും കോളനികളില്‍ ദുരിതജീവിതം നയിക്കുകയാണ്.
അതേസമയം ഭൂപരിഷ്കരണ നിയമത്തിലെ പഴുത് ഉപയോഗപ്പെടുത്തി തോട്ടഭൂമിയെന്ന പേരില്‍ അഞ്ച് ലക്ഷം ഏക്കറോളം സ്ഥലം വ്യാജരേഖകള്‍ സൃഷ്ടിച്ച് കമ്പനികളും വ്യക്തികളും കൈവശംവെച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ തന്നെ കണ്ടത്തെിയിട്ടുണ്ട്. സമഗ്രമായ ഭൂപരിഷ്കരണം നടപ്പാക്കണമെന്നും ഭൂരഹിതര്‍ക്ക് ഭവനനിര്‍മാണത്തിനുള്ള ഭൂമി ഉടന്‍ അനുവദിക്കണമെന്നുമാണ് സമിതി ആവശ്യപ്പെടുന്നത്. വിവിധമണ്ഡലങ്ങളില്‍ ഭൂസമരസമിതികളും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മണ്ഡലം കമ്മിറ്റികളും നിവേദന മാര്‍ച്ചിന് നേതൃത്വം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
