Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലബാര്‍ സിമന്‍റ്സിലെ അഴിമതി: പ്രതികള്‍ക്ക് മുന്നില്‍ വിജിലന്‍സ് ഓച്ചാനിച്ച് നില്‍ക്കുന്നു –ഹൈകോടതി

text_fields
bookmark_border
  • അഴിമതിക്കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം
മലബാര്‍ സിമന്‍റ്സിലെ അഴിമതി: പ്രതികള്‍ക്ക് മുന്നില്‍ വിജിലന്‍സ് ഓച്ചാനിച്ച് നില്‍ക്കുന്നു –ഹൈകോടതി
cancel
കൊച്ചി: മലബാര്‍ സിമന്‍റ്സുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈകോടതി. ഒരാഴ്ചക്കകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ വിജിലന്‍സ് ഡയറക്ടര്‍ കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം നിയമപരമായി അന്വേഷണം സാധ്യമല്ലാത്തത് എന്തുകൊണ്ടെന്ന് നേരിട്ടത്തെി വിശദീകരിക്കണമെന്നും ജസ്റ്റിസ് ബി. കെമാല്‍പാഷ ഉത്തരവില്‍ നിര്‍ദേശിച്ചു.

ചുണ്ണാമ്പ് കല്ല്, ഫൈ്ള ആഷ് ഇറക്കുമതിയിലുള്‍പ്പെടെ 2.70 കോടിയുടെ ക്രമക്കേട് വിജിലന്‍സ് ദ്രുതാന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട സ്ഥാപനം ബാങ്ക് ഗാരന്‍റി പുതുക്കാതെ കരാര്‍ നിലനിര്‍ത്തിയതിലും ക്രമക്കേട് ബോധ്യപ്പെട്ടിരുന്നു. ഈ കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് ഉത്തരവ്. കുറ്റക്കാരെന്ന് വിജിലന്‍സ് ദ്രുതാന്വേഷണത്തില്‍ കണ്ടത്തെിയ വി.എം. രാധാകൃഷണന്‍ (ചാക്ക് രാധാകൃഷ്ണന്‍) ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് മുന്നില്‍ വിജിലന്‍സ് ഡയറക്ടറും വിജിലന്‍സ് അഡീ. ചീഫ് സെക്രട്ടറിയും ഓച്ചാനിച്ച് നിന്നതായും ഇതിന് സര്‍ക്കാറിന്‍െറ നിര്‍ദേശമുണ്ടോയെന്ന് വ്യക്തമല്ളെന്നുമുള്ള പരാമര്‍ശത്തോടെയാണ് അന്വേഷണത്തിന് സിംഗ്ള്‍ബെഞ്ച് ഉത്തരവിട്ടത്.

ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സെന്‍റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരം നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. അഴിമതി സംബന്ധിച്ച പരാതിയില്‍ നേരത്തേ വിജിലന്‍സ് ദ്രുതാന്വേഷണം നടത്തിയിരുന്നു. മലബാര്‍ സിമന്‍റ്സ് ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ്, മുന്‍ മാനേജിങ് ഡയറക്ടര്‍ എം. സുന്ദരമൂര്‍ത്തി, കരാറുകാരായ എ.ആര്‍.കെ വുഡ് ആന്‍ഡ് മെറ്റല്‍ മാനേജിങ് ഡയറക്ടര്‍ വി.എം. രാധാകൃഷ്ണന്‍, എ.ആര്‍.കെ എക്സി. ഡയറക്ടര്‍ എസ്. വടിവേലു എന്നിവര്‍ക്കെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നായിരുന്നു കണ്ടത്തെല്‍. ഇതോടൊപ്പം മലബാര്‍ സിമന്‍റ്സ് മാനേജിങ് ഡയറക്ടര്‍ കെ. പത്മകുമാര്‍, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജി. വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ ക്രമക്കേടും തെളിഞ്ഞിരുന്നു. എല്ലാവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന ശിപാര്‍ശയോടെ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചെങ്കിലും അന്വേഷണം നടക്കുന്നില്ളെന്ന് ചൂണ്ടിക്കാട്ടി ജോയ് കൈതാരം നേരത്തേ കോടതിയെ സമീപിച്ചു. അന്വേഷണം നടക്കുന്നതായി ഗവ. പ്ളീഡര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഈ ഹരജി തീര്‍പ്പാക്കി. എന്നാല്‍, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണം നടക്കുകയോ ചെയ്യുന്നില്ളെന്ന് വ്യക്തമാക്കി ഹരജിക്കാരന്‍ വീണ്ടും കോടതിയില്‍ റിവിഷന്‍ ഹരജി നല്‍കുകയായിരുന്നു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story