Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ സർക്കാറി​െൻറ ...

പുതിയ സർക്കാറി​െൻറ ആദ്യബജറ്റ്​ നാളെ

text_fields
bookmark_border
പുതിയ സർക്കാറി​െൻറ  ആദ്യബജറ്റ്​ നാളെ
cancel

തിരുവനന്തപുരം: പുതിയ സർക്കാരി​െൻറ ആദ്യ ബജറ്റ്​ നാളെ. അടിസ്​ഥാന സൗകര്യ വികസനത്തിന്​ അധിക വിഭവ സമാഹരണവും ക്ഷേമ പെൻഷനുകളുടെ വർദ്ധനവുമടക്കം ജന സൗഹൃദ പദ്ധതിയിലൂ​ന്നിയാകും നാളെ തോമസ്​ ​െഎസക്കി​െൻറ ബജറ്റ്. പരിസ്​ഥിതി സംരക്ഷണം അടങ്ങിയ പ്രത്യേക നിർദേശവും ബജറ്റിലു​​​ണ്ടെന്നാണ്​ റിപ്പോർട്ട്​​. അതേസമയം കർശന ചെലവ്​ ചുരുക്കൽ നടപടികൾക്കും ബജറ്റിൽ നർദേശമുണ്ടാകും. ക്ഷേമ പെൻഷനുകൾ, ന്യായവില ശൃംഖലകൾ മെച്ചപ്പെടുത്തൽ, പൊതുവിതരണ സംവിധാനം ശക്​തിപ്പെടുത്തൽ തുടങ്ങിയവക്ക്​ ബജറ്റിൽ നടപടിയുണ്ടാകും. നികുതി വരുമാനം 13ൽ നിന്ന്​25 ശതമാനത്തിലേക്ക്​ ഉയർത്തും. ഇതിനായി സാ​േങ്കതിക സംവിധാനം മെച്ചപ്പെടുത്താൻ നടപടികളുണ്ടാകും.

വരുന്ന വർഷം ആദ്യം നിലവിൽ വരുന്നവിധം നിയമഭേദഗതി അടക്കമുള്ള കാര്യങ്ങളാണ്​ നിർദേശിക്കുന്നത്​. അധികം പണം കൈയിലില്ലെങ്കിൽ കേരളം കണ്ടതിൽ വെച്ച്​ ഏറ്റവും വലിയ ഒരു നിക്ഷേപ പദ്ധതിക്ക്​ തുടക്കം കുറിക്കുമെന്നും അതിനാൽ ഇൗ ബജറ്റ്​ സംസ്​ഥാനത്തെ വികസനത്തിന്​ ഒരു നാഴികക്കല്ലാവുമെന്ന്​തോമസ്​ ​െഎസക്​ പറഞ്ഞു

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T.M. Thomas Isaac
Next Story