Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയനാട്ടില്‍ ബസ് മറിഞ്ഞ് രണ്ടു മരണം
text_fieldsbookmark_border
സുല്‍ത്താന്‍ബത്തേരി: വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ചീക്കല്ലൂര്‍ സ്വദേശി വിനോദ്(40), കണിയാംപറ്റ സ്വദേശി ജോണ്സണ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. കല്പറ്റയില് നിന്ന് ബത്തേരിയിലേക്കു പോകുകയായിരുന്ന ബസ് പാതിരിപാലത്ത് വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ കല്പറ്റയിലും ബത്തേരിയിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Next Story
