Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുളച്ചല്‍ തുറമുഖ പദ്ധതി: കേന്ദ്രത്തിന് പരാതി നല്‍കും -മന്ത്രി കടന്നപ്പള്ളി
text_fieldsbookmark_border
തിരുവനന്തപുരം: തമിഴ്നാട്ടിലെ കുളച്ചല്‍ തുറമുഖ പദ്ധതിക്കെതിരെ കേന്ദ്ര സര്‍ക്കാറിന് പരാതി നല്‍കുമെന്ന് സംസ്ഥാന തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. വിഴിഞ്ഞം തുറമുഖത്തുനിന്ന് 36 കി.മീറ്റര്‍ മാത്രം അകലെ മറ്റൊരു തുറമുഖത്തിന്‍െറ ആവശ്യമില്ളെന്നും ഇതിനെതിരെ കേരളത്തിന്‍െറ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുളച്ചല്‍ തുറമുഖ പദ്ധതിക്കായി 6000 കോടി രൂപയുടെ കേന്ദ്രനിക്ഷേപമുള്ള പദ്ധതി നടപ്പാക്കുന്നതിന് സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപവത്കരിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചതിന്‍െറ പശ്ചാതലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
കന്യാകുമാരി ജില്ലയിലെ ഇനയത്ത് യാഥാര്‍ഥ്യമാകാന്‍ പോകുന്ന കുളച്ചല്‍ പദ്ധതി വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖമായി വികസിപ്പിക്കാനുള്ള കേരളത്തിന്‍െറ പദ്ധതിക്ക് ഭീഷണിയാണെന്നും വല്ലാര്‍പാടം ടെര്‍മിനലിനും ഇത് വെല്ലുവിളി ഉയര്‍ത്തുമെന്നും വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story